
പ്രശസ്ത ഹോളിവുഡ് സംവിധായകൻ റിച്ചാര്‍ഡ് ഡോണര്‍ ( 91 ) അന്തരിച്ചു. വാര്‍ദ്ധക്യകാല സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. റിച്ചാര്‍ഡ് ഡോണറിന്റെ ഭാര്യ ലോറെൻ ഷ്യൂലര്‍ ആണ് മരണവാര്‍ത്ത അറിയിച്ചത്. ‘സൂപ്പര്‍മാൻ’ എന്ന സിനിമയുടെ സംവിധായകനാണ് റിച്ചാർഡ് ഡോണർ.
1961ല്‍ എക്സ്- 15 എന്ന സിനിമയിലൂടെയാണ് സംവിധായകനാകുന്നത്. 1976ല്‍ പുറത്തിറങ്ങിയ ദ ഒമെൻ എന്ന സിനിമയിലൂടെ റിച്ചാര്‍ഡ് ഡോണര്‍ പ്രശസ്‍തനായി. 1978ല്‍ സൂപ്പര്‍മാൻ എന്ന സിനിമ സംവിധാനം ചെയ്‍തതോടെ ആഗോളതലത്തിലും റിച്ചാര്‍ഡ് ഡോണര്‍ പ്രശസ്‍തനായി. സിനിമ വൻ ഹിറ്റായി മാറിയിരുന്നു.
അക്കാദമി ഓഫ് സയൻസ് ഫിക്ഷന്റെ അടക്കം ഒട്ടേറെ അവാര്‍ഡുകള്‍ റിച്ചാര്‍ഡ് ഡോണറിന് ലഭിച്ചിട്ടുണ്ട്.
Post Your Comments