![](/movie/wp-content/uploads/2021/07/kamal.jpg)
കമല്ഹാസൻ സംവിധാനം ചെയ്ത ചിത്രമാണ് 2000-ല്‍ പുറത്തിറങ്ങിയ ഹേ റാം. ചിത്രത്തിന് തിരക്കഥ ഒരുക്കിയതും നിര്‍മിച്ചതും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചതും കമല്‍ തന്നെയായിരുന്നു. കമലിനോടൊപ്പം ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ആ സിനിമയ്ക്കായി ഷാരൂഖ് തന്റെ കൈയിൽ നിന്നും ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ല എന്ന് പറയുകയാണ് കമൽ.
ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് ഹേ റാം പൂര്‍ത്തിയാക്കിയതെന്ന് ഷാരൂഖ് മനസ്സിലാക്കിയിരുന്നു. താന്‍ സമ്മാനമായി നല്കിയ വാച്ച് മാത്രമാണ് ഷാരൂഖ് സ്വീകരിച്ചതെന്നും കമല്‍ പറഞ്ഞു.
ചിത്രത്തിൽ അതുല്‍ കുല്‍ക്കര്‍ണി, റാണി മുഖര്‍ജി, ഹേമ മാലിനി, ഗിരീഷ് കര്‍ണാട്, വസുന്ധര ദാസ്, നസറുദ്ദീന്‍ ഷാ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തിയിരുന്നു. ഇന്ത്യാവിഭജനത്തിന്റെയും വര്‍ഗ്ഗീയലഹളകളുടെയും ഗാന്ധിവധത്തിന്റെയും മറ്റും പശ്ചാത്തലത്തിലാണ് ഇതിലെ കഥ നടക്കുന്നത്. 2000-ല്‍ മൂന്ന് ദേശീയപുരസ്കാരങ്ങള്‍ ചിത്രം നേടി. മികച്ച വിദേശചിത്രത്തിനുള്ള ഓസ്കര് പുരസ്കാരത്തിന് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായും ചിത്രം പരിഗണിക്കപ്പെട്ടു.
Post Your Comments