ഹൈദരാബാദ്: അല്ലു അർജുന്റെ ഏറ്റവും പുതിയ ചിത്രം പുഷ്പയുടെ ചിത്രീകരണം പുനരാരംഭിച്ചു. ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട നടൻ ഫഹദ് ഫാസിലും എത്തുന്നുണ്ട്. ഹൈദരാബാദിലാണ് ചിത്രീകരണം നടക്കുന്നത്. ഷൂട്ടിങ്ങ് പുരോഗമിക്കുന്നതിനിടെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ചിത്രീകരണം നിര്‍ത്തിവെക്കുകയായിരുന്നു.
സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയില്‍ ഇനി മുപ്പത് ദിവസത്തെ ചിത്രീകരണം കൂടിയാണ് ബാക്കിയുള്ളത്. കൊവിഡ് നിയന്ത്രണവിധേയമായാല്‍ ഈ വര്‍ഷം അവസാനത്തോടെ പുഷ്പയുടെ ആദ്യ ഭാഗം റിലീസ് ചെയ്യുന്നതായിരിക്കും. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല.
തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറ്റം സെട്ടി മീഡിയയുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മലയാളിയായ ഓസ്‌ക്കാര്‍ പുരസ്‌ക്കാര ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം.
ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. മിറോസ്ല കുബ ബ്രോസെക് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് കാര്‍ത്തിക ശ്രീനിവാസ്, പീറ്റര്‍ ഹെയ്‌നും രാം ലക്ഷമണുമാണ് ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റേഴ്‌സ്. മേക്കപ്പ് നാനി ഭാരതി, കോസ്റ്റ്യൂം ദീപലി നൂര്‍, സഹസംവിധാനം വിഷ്ണു. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.
Post Your Comments