കൊച്ചി : തന്നെ മാനസികമായും ശാരീരികമായും ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചവരെ സമൂഹമാധ്യമങ്ങളിലൂടെ നടി രേവതി സമ്പത്ത് തുറന്നുകാട്ടിയിരുന്നു. ഡിവൈഎഫ്ഐ നേതാവ്, നടൻ സിദ്ധിഖ് തുടങ്ങി പതിനാലോളം പേർക്കെതിരെയാണ് താരത്തിന്റെ ആരോപണം. ഇപ്പോള്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് കാസ്റ്റിംഗ് ഡയറക്ടറും കാസ്റ്റ്മീപെര്ഫെക്ട് എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനുമായ രാകേന്ത് ആര് പൈ. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
”സുഹൃത്തുക്കളേ, ചില കാര്യങ്ങള്‍ക്ക് വ്യക്തത വരുത്തുന്നതിനു വേണ്ടിയാണ് ഞാന്‍ ഈ പോസ്റ്റ് ഇടുന്നത്. ഞാന്‍ ഇന്നേ വരെ നേരിട്ടു കാണാത്ത രേവതി സമ്ബത്ത് എനിക്കെതിരെ 15 ജൂണ്‍ 2021 തന്ടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ച ആരോപണം എന്നിലേക്ക് എത്തിച്ച സുഹൃത്തുക്കള്‍ക്ക് നന്ദി.
read also: ആലിയ ഭട്ടിന്റെ ‘ഡാർലിംഗ്സ്’ ആരംഭിച്ചു: ചിത്രത്തിന്റെ ഭാഗമാകാൻ റോഷൻ മാത്യുവും
രേവതി സമ്ബത്ത് ഫെയ്സ്ബുക്ക് പോസ്റ്റില്‍ തന്നെ സെക്ഷ്വലി. മെന്റലി, എമോഷണലി, വെര്‍ബലി പീഡിപിച്ചവരുടെ പട്ടികയില്‍ എന്ടെ പേരും ചേര്‍ക്കുകയുണ്ടായി. 3 വര്‍ഷം മുന്‍പ് ഒരു പ്രോജക്ടിന്റെ കാസ്റ്റിംഗ് ആവശ്യത്തിനായി ഞാന്‍ രേവതി സമ്ബത്തിനെ ഫോണിലൂടെ ബന്ധപ്പെട്ടിട്ടുണ്ട്. ഞാന്‍ ഇന്നേവരെ രേവതിയെ നേരിട്ട് കണ്ടിട്ടുമില്ല.
ഈ ആരോപണം എന്ത് അടിസ്ഥാനത്തില്‍ ഉന്നയിക്കുന്നു എന്ന വ്യക്തതയ്ക്കു വേണ്ടിയും കാസ്റ്റ്മീപെര്ഫെക്ട് എന്ന സ്ഥാപനത്തിനെ അപകീര്‍ത്തിപെടുത്തുന്ന രീതിയില്‍ ഉള്ള പോസ്റ്റ് ആയതിനാലും, ഇതിനെതിരെ ഞങ്ങള്‍ നിയമ സഹായം തേടി മുന്നോട്ട് പോകുവാന്‍ തീരുമാനിച്ചിരിക്കുന്നു. രേവതിക്ക് എന്റെ വക്കീല്‍ അയച്ച ലീഗല്‍ നോട്ടീസ് ഇതിനാല്‍ പോസ്റ്റ് ചെയ്യുന്നു. പിന്തുണ നല്കിയ എന്റെ കുടുംബത്തിനും, സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. ഈ പോസ്റ്റ് ഒരു പരസ്യ സംവാദത്തിനല്ല മറിച്ച് കാര്യങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്താനാണ്”.-രാകേന്ത് കുറിച്ചു
Post Your Comments