GeneralLatest NewsMollywoodNEWSSocial Media

നിർധനരായ വിദ്യാർത്ഥികൾക്ക് പഠന സഹായവുമായി അമ്മ: പുതിയ പദ്ധതിയെ കുറിച്ച് ബാബുരാജ്

അർഹതപ്പെട്ട വിദ്യാർഥികളെ കണ്ടെത്തി 100 ടാബുകൾ ആദ്യ ഘട്ടത്തിൽ നൽകുവാനാണ്‌ തീരുമാനം

നിർധനരായ വിദ്യാർത്ഥികൾക്കായി ഓൺലൈൻ പഠന സഹായവുമായി താര സംഘടന അമ്മ. ‘ഒപ്പം, അമ്മയും’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ അർഹതപ്പെട്ട വിദ്യാർഥികളെ കണ്ടെത്തി 100 ടാബുകൾ ആദ്യ ഘട്ടത്തിൽ നൽകുവാനാണ്‌ തീരുമാനം. നടനും അമ്മ എക്സിക്യൂട്ടീവ് അംഗമായ നടൻ ബാബുരാജാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

‘സുഹൃത്തുക്കളെ , ഈ അവസരം നിങ്ങളിൽ അർഹരായ കുഞ്ഞുമക്കൾക്കു പ്രയോജനപ്പെടുത്താൻ ഉപകരിക്കട്ടെ. മറ്റുള്ളവരോട് ആവശ്യപ്പെടാൻ സാധികാത്ത ഇടത്തരം കുടുംബങ്ങളിലെ കുഞ്ഞുങ്ങൾക്കും ഈ അവസരം പ്രയോജനപ്പെടട്ടെ’, എന്നാണ് ബാബുരാജ് ഫേസ്ബുക്കിൽ കുറിച്ചത്.

https://www.facebook.com/ActorBabuRaj/posts/359378525547883

shortlink

Related Articles

Post Your Comments


Back to top button