Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
BollywoodCinemaGeneralLatest NewsNEWS

ആലിയ ഭട്ടിന്റെ ‘ഡാർലിംഗ്സ്’ ആരംഭിച്ചു: ചിത്രത്തിന്റെ ഭാഗമാകാൻ റോഷൻ മാത്യുവും

അഭിനേതാക്കളും അണിയറപ്രവർത്തകരും ഒരുമിച്ചിരുന്ന് സിനിമയുടെ തിരക്കഥയെ കുറിച്ച് ചർച്ച ചെയ്യുന്നതിന്റെ ചിത്രവും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്

നടൻ റോഷൻ മാത്യു വീണ്ടും ബോളിവുഡിലേക്ക്. ‘ഡാര്‍ലിംഗ്‍സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് റോഷൻ എത്തുന്നത്. ആലിയ ഭട്ട് ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. അഭിനേതാക്കളും അണിയറപ്രവർത്തകരും ഒരുമിച്ചിരുന്ന് സിനിമയുടെ തിരക്കഥയെ കുറിച്ച് ചർച്ച ചെയ്യുന്നതിന്റെ ചിത്രവും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

അമ്മ-മകള്‍ ബന്ധത്തിലൂന്നിയ കഥ പറയുന്ന ചിത്രത്തില്‍ മകളായി അലിയ ഭട്ടും അമ്മയായി ഷെഫാലി ഷായും എത്തുന്നു. വിജയ് വര്‍മ്മയും റോഷന്‍ മാത്യുവുമാണ് മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോഷന്‍ മാത്യുവിന്‍റെ കഥാപാത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തെത്തിയിട്ടില്ല.

https://www.instagram.com/p/CQ8QqxlJrUA/?utm_source=ig_web_copy_link

ആലിയ ഭട്ടിന്റെ നിർമ്മാണ കമ്പനിയായ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസും ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസും ചേർന്നാണ് നിർമ്മാണം. ജസ്മീത് കെ റീന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷിഫാലി ഷാ, വിജയ് വർമ്മ എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ​

ഗുൽസാറിന്റെ വരികൾക്ക് വിശാൽ ഭരധ്വാജ് ആണ് സം​ഗീതം. കോബ്ര, കൊത്ത്, കുരുതി, ചതുരം, കുമാരി തുടങ്ങി നിരവധി ചിത്രങ്ങളാണ് റോഷന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. രാം ചരൺ,ജൂനിയർ എൻടിആർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കുന്ന ആർആർആർ, ഗം​ഗുഭായ് കത്യാവാഡി, ബ്രഹ്മാസ്ത്ര തുടങ്ങിയവയാണ് ആലിയയുടെ മറ്റ് ചിത്രങ്ങൾ.

‘ചോക്ക്ഡ്’ എന്ന അനുരാഗ് കശ്യപ് സിനിമയിലൂടെയായിരുന്നു റോഷന്റെ ബോളിവുഡ് അരങ്ങേറ്റം.

shortlink

Related Articles

Post Your Comments


Back to top button