ത്രില്ലറുകളുടെയും സസ്പെൻസുകളുടെയും കിരീടമണിഞ്ഞ രാജാവാണ് ലോക പ്രശസ്ത സംവിധായകൻ ആൽഫ്രഡ് ഹിച്ച് കോക്ക്. ചിത്രങ്ങൾക്ക് നിശബ്ദതയുടെ തണലൊരുക്കി പിന്നെ ശബ്ദ വിന്യാസങ്ങൾ പാകി പിന്നീട് വിഷ്വൽ ക്ലൂസ് നൽകി കളർ ചിത്രങ്ങൾ വരെ നീളുന്ന അൻപതോളം ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു.
1919 ൽ ഒരു ടൈറ്റിൽ കാർഡ് ഡിസൈനറായി സിനിമയിലേക്ക് ചുവടു വെച്ച അദ്ദേഹം 1925 ൽ ദപ്ലഷർ ഗാർഡൻ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനാവുകയായിരുന്നു. പിന്നീട് 1940 ൽ പുറത്തിറക്കിയ റബേക്ക എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ആ വർഷത്തെ മികച്ച ചിത്രത്തിനുള്ള ഓസ്കാർ ചിത്രം നേടിയെങ്കിലും അദ്ദേഹത്തെ ഓസ്കാർ നൽകാതെ തഴയുകയായിരുന്നു.
ഹിച്ച് കോക്ക് എന്ന സംവിധായകൻ്റെ പ്രതിഭയെ തന്നെ വെല്ലുവിളിച്ച് പുറത്തിറങ്ങിയ ചിത്രമായിരുന്നു റബേക്ക. ഒറ്റ ഷോട്ടിൽ ചിത്രീകരണം പൂർത്തീകരിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നെങ്കിലും അന്നത്തെ കാലത്ത് പത്ത് മിനിറ്റിൽ കൂടുതൽ റെക്കോർഡ് ചെയ്യാൻ പറ്റുന്ന ക്യാമറ ഉണ്ടായിരുന്നില്ല. എന്നാൽ ഓരോ പത്ത് മിനിറ്റിലും ക്യാമറ കട്ട് ചെയ്യുന്നത് പ്രേക്ഷകർക്ക് മനസ്സിലാവില്ല എന്നിടത്താണ് ഹിച്ച്കോക്കിൻ്റെ സംവിധാന പാടവം മിന്നുന്നത്. ഒറ്റ ദിവസം നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.
സ്റ്റാർഡം നില നിന്നിരുന്ന അന്നത്തെ സിനിമാ വ്യവസായത്തിൽ വലിയൊരു മാറ്റം കൊണ്ടു വന്നതും ഹിച്ച് കോക്ക് തന്നെയായിരുന്നു. 1950 കളിൽ അദ്ദേഹത്തിൻ്റെ പേരിൽ സിനിമകൾ വിപണനം ചെയ്യപ്പെടുകയും സിനിമ പോസ്റ്ററുകളിൽ അദ്ദേഹത്തിൻ്റെ മുഖം പ്രത്യക്ഷപ്പെടുകയും ചെയ്തു.
Leave a Comment