വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് ഐശ്വര്യ ലക്ഷ്മി. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിലെ മുൻനിര നായികമാരുടെ പട്ടികയിൽ ഇടം പിടിക്കാൻ ഐശ്വര്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ തമിഴിലും തിളങ്ങുകയാണ് ഐശ്വര്യ. സോഷ്യൽ മീഡിയയിലും വളരെ സജീവമായ താരം ഇപ്പോൾ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്. ഷീ എന്ന മാഗസീനിന് നടത്തിയ ഫോട്ടോഷൂട്ട് ചിത്രമാണ് താരം പങ്കുവെച്ചത്. അതീവ ഗ്ലാമറസ് ലുക്കിലാണ് ഐശ്വര്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
മാസികയുടെ കവർ പേജിൽ സാരിയും ഡീപ് കട്ട് നെക്ക് ഉള്ള ജാക്കറ്റും സാരിയുമാണ് ഐശ്വര്യയുടെ വേഷം. നാടൻ വേഷമായ സാരിയിൽ ഹോട്ട്നെസ്സ് തുളുമ്പുന്ന ലുക്കിലാണ് ഐശ്വര്യ.
https://www.instagram.com/p/CQ8zX90tGQL/?utm_source=ig_web_copy_link
അടുത്തതായി ‘കാണെക്കാണെ’, ‘അർച്ചന 31 നോട്ട് ഔട്ട്’ തുടങ്ങിയ സിനിമകളിലാണ് ഐശ്വര്യ ഇനി അഭിനയിക്കുക. ധനുഷ് നായകനായെത്തിയ ‘ജഗമേ തന്തിരം’ എന്ന തമിഴ് സിനിമയാണ് താരത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
Post Your Comments