
ഡല്‍ഹി: അന്തരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്ഐ) 52-ാം പതിപ്പിന്റെ പോസ്റ്റര്‍ കേന്ദ്ര വാര്‍ത്തവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ പുറത്തിറക്കി. നവംബര്‍ 20 മുതല്‍ 28 വരെ ഗോവയില്‍ വെച്ചായിരിക്കും മേള നടക്കുക.
കേന്ദ്ര സര്‍ക്കാരുമായി ഒത്തുച്ചേര്‍ന്ന് ഗോവ സര്‍ക്കാരുമാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ മികച്ച സിനിമകളും ലോകമെമ്പാടുമുള്ള ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും. മേളയില്‍ മത്സര വിഭാഗത്തില്‍ പങ്കെടുക്കുന്നതിനുള്ള എന്‍ട്രികള്‍ ആഗസ്റ്റ് 31 വരെ അവസരം ലഭിക്കും.
Post Your Comments