സഹായം ആവശ്യപ്പെട്ടു ഫോണിൽ വിളിച്ചവിദ്യാർഥിയോട് കയർത്തു സംസാരിച്ച എംഎൽഎ മുകേഷിനെതിരെ രാഷ്ട്രീയനിരീക്ഷകനായ ശ്രീജിത്ത് പണിക്കര്‍. ചാർജ് നിൽക്കാത്ത മൊബൈലിന് പകരം മുകേഷിന് അടിയന്തിരമായി ഒരു ഫോൺ സർക്കാർ വാങ്ങി നൽകേണ്ടതാണെന്ന് ശ്രീജിത്ത് പണിക്കർ പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു ശ്രീജിത്ത് പണിക്കർ മുകേഷിനെ പരിഹസിച്ചുകൊണ്ടുള്ള കുറിപ്പ് പങ്കുവെച്ചത്.
ശ്രീജിത്ത് പണിക്കരുടെ വാക്കുകൾ:
ഇത് അനീതിയാണ്. പല കാര്യങ്ങൾക്കും കേരളീയർ ആശ്രയിക്കുന്ന കൊല്ലം എംഎൽഎ മുകേഷ് പറയുന്നു, തന്റെ ഫോൺ ചാർജ് ചെയ്തിട്ട് മുക്കാൽ മണിക്കൂർ കഴിയുമ്പോഴേക്കും ചാർജ് പോകുന്ന അവസ്ഥയാണെന്ന്.
ഇതൊരു ഗുരുതരമായ ആക്ഷേപമാണ്. കറണ്ടില്ല, ട്രെയിൻ താമസിച്ചു എന്നിങ്ങനെയുള്ള പരാതികൾ പരിഹരിക്കപ്പെടേണ്ടതാണ്. ആയതിനാൽ അദ്ദേഹത്തിന് അടിയന്തിരമായി, കൂടുതൽ ചാർജ് നിൽക്കുന്ന, കൊള്ളാവുന്ന ഒരു ഫോൺ സർക്കാർ വാങ്ങി നൽകേണ്ടതാണ്.
https://www.facebook.com/panickar.sreejith/posts/4235905096429533
Post Your Comments