
കേരളത്തില്‍ സിനിമയുടെ ചിത്രീകരണം നടത്താന്‍ അനുമതി ഇല്ലാത്തതിനാൽ പൃഥ്വിരാജ് തന്റെ സിനിമയുടെ ചിത്രീകരണത്തിനായി അന്യസംസ്ഥാനത്തേക്ക് പോകുന്നുവെന്ന് നിര്‍മാതാവ് ഷിബു ജി സുശീലന്. കേരളത്തില്‍ ചിത്രീകരണ അനുമതി നല്കിയാല് തൊഴിലാളികളില്‍ കുറച്ചുപേര്‍ക്ക് എങ്കിലും ജോലികിട്ടുമെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ചുകൊണ്ടായിരുന്നു ഷിബു ഇക്കാര്യം അറിയിച്ചത്.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം ഇവിടെ അനുമതി ലഭിക്കാത്തതിനാല്‍ അയല്‍സംസ്ഥാനത്തേക്ക് പോകുന്നുവെന്ന് പൃഥ്വിരാജ് തന്നോട് പറഞ്ഞുവെന്ന് ഷിബു ജി. സുശീലന് പറഞ്ഞു. കേരളത്തിലെ സിനിമാ തൊഴിലാളികള്‍ മുഴുപട്ടിണിയിലാണ്. ഈ സിനിമകള്‍ക്ക് കേരളത്തില്‍ ചിത്രീകരണ അനുമതി നല്കിയാല് ഈ തൊഴിലാളികളില്‍ കുറച്ചുപേര്‍ക്ക് ജോലികിട്ടുമെന്നും അദ്ദേഹം പറയുന്നു
ഷിബു ജി. സുശീലന്റെ കുറിപ്പ്:
കേരളത്തിലെ പ്രമുഖ പ്രൊഡക്ഷന്‍ കമ്പനിയുടെ സിനിമ ഷൂട്ടിംഗ് കേരളത്തില്‍ നിന്ന് പുറത്തേക്ക്..കേരളത്തില്‍ സിനിമ ഷൂട്ടിംഗിന് സര്‍ക്കാര്‍ അനുമതി നല്കാത്തതുകൊണ്ട് പൃഥ്വിരാജ് ഡയറക്റ്റ് ചെയ്യുന്ന സിനിമ ചിത്രീകരണ അനുമതിയുള്ള അയല്‍ സ്റ്റേറ്റുകളിലേക്ക് പോകുന്നു…ഇന്ന് രാവിലെ തീര്‍പ്പ് സിനിമ ഡബ്ബിന് വന്നപ്പോള്‍ പൃഥ്വിരാജ് എന്നോട് പറഞ്ഞതാണ്….
95ശതമാനം ഇന്‍ഡോര്‍ ചിത്രീകരണം ഉള്ള സിനിമയാണ് പൃഥ്വിരാജ് മോഹന്‍ലാല്‍ കൂട്ട്കെട്ടില്‍ ആരംഭിക്കുന്നത്..കേരളത്തിലെ സിനിമ തൊഴിലാളികള്‍ മുഴുപട്ടിണിലാണ്.. ഈ സിനിമകള്‍ക്ക് കേരളത്തില്‍ ചിത്രീകരണ അനുമതി നല്കിയാല് ഈ തൊഴിലാളികളില്‍ കുറച്ചുപേര്‍ക്ക് ജോലികിട്ടും..മറ്റ് സംസ്ഥാനങ്ങളില്‍ പോയാല്‍ അതിനുള്ള സാധ്യത കുറയുകയാണ്.. സിനിമ മന്ത്രിയും നമ്മുടെ മുഖ്യമന്ത്രിയും അടിയന്തിരമായി ഇടപ്പെട്ടുകൊണ്ട് 100പേരെ വെച്ച് സിനിമ ചെയ്യുവാനുള്ള അനുമതി എത്രയും പ്പെട്ടെന്ന് തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു..സിനിമ തൊഴിലാളികള്‍ അത്രേയും ബുദ്ധിമുട്ടിലാണ് പ്ലീസ് ??
https://www.facebook.com/ShibuGSuseelanofficial/posts/243559267581403
Post Your Comments