CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘എസ് ജി 251′ ഫസ്റ്റ് ലുക്കിന് പിന്നിലെ രഹസ്യം’: വിഡിയോ പുറത്ത്

പോസ്റ്ററിൽ മുടിയും താടിയും നീട്ടിവളർത്തി സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് സുരേഷ് ഗോപി പ്രത്യക്ഷപ്പെട്ടത്

തിരുവനന്തപുരം: പുറത്ത് വന്ന് മണിക്കൂറുകൾക്കകം വാൻ തരംഗമായ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് സുരേഷ് ​ഗോപിയുടെ 251-ാമത്തെ ചിത്രത്തിന്റേത്. താരത്തിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ മുടിയും താടിയും നീട്ടിവളർത്തി സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് സുരേഷ് ഗോപി പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ പിന്നാമ്പുറ കഥകൾ പങ്കുവയ്ക്കുകയാണ് താരം. ഒരു ഫോട്ടോഷൂട്ട് പോലും നടത്താതെ ചെയ്ത പോസ്റ്റർ സേതു ശിവാനന്ദൻ വരച്ച ചിത്രത്തിന്റെയും എസ്കെഡി കണ്ണൻ ഡിസൈൻ ചെയ്ത പോസ്റ്ററിന്റെയും മികവാണെന്ന് സുരേഷ് ഗോപി പറയുന്നു.

സുരേഷ് ​ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

‘മനസ്സിൽ അവ്യക്തമായ ആശയം വച്ച് മാത്രം ഒരു ഫോട്ടോഷൂട്ട് ചെയ്തിട്ടില്ലാത്ത കഥാപാത്രത്തെ കെട്ടിപ്പടുക്കുക എന്നത് എല്ലായ്പ്പോഴും ഒരു വെല്ലുവിളിയാണ്. സേതു ശിവാനന്ദൻ വരച്ച കഥാപാത്രത്തിന്റെയും എസ്കെഡി കണ്ണൻ രൂപകൽപ്പന ചെയ്ത പോസ്റ്ററിന്റെയും മികവായിരുന്നു എസ്ജി251 പോസ്റ്റർ. അവരുടെ കലാമികവ് സംവിധായകൻ മനസ്സിൽ കണ്ടതിനോട് പൂർണ്ണമായും നീതി പുലർത്തിയെന്ന് എനിക്ക് ഉറപ്പുണ്ട്. ക്യാരക്ടർ പോസ്റ്റർ നിർമ്മിക്കുന്നതിൽ നടന്നത് എന്താണ് എന്ന് ഒന്ന് കാണാം.

shortlink

Related Articles

Post Your Comments


Back to top button