ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. നടി താര കല്യാണിന്റെ മകളായ സൗഭാഗ്യ ഡബ്സ്മാഷ് വീഡിയോകളിലൂടെയും ടിക്ടോക് വീഡിയോകളിലൂടെയുമാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. ഇപ്പോഴിതാ തങ്ങളുടെ ആദ്യത്തെ കണ്മണിക്കായി കാത്തിരിക്കുകയാണ് സൗഭാഗ്യയും ഭർത്താവ് അർജുനും. എന്നാൽ താൻ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല എന്നും അത് തിരിച്ചറിയുന്നത് ഒരു ഫോട്ടോഷൂട്ടിനിടയിലാണെന്നും സൗഭാഗ്യ പറയുന്നു. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലാണ് താരം ഇക്കാര്യം പങ്കുവെച്ചത്.
ഒരു ഫോട്ടോഷൂട്ടിനിടയിലായിരുന്നു താൻ, അതിനിടയിൽ പെട്ടെന്ന് ക്ഷീണവും തലകറക്കവും തോന്നുകയായിരുന്നു. പക്ഷെ അപ്പോൾ എന്തുകൊണ്ടാണ് ഇങ്ങനെ ഉണ്ടായത് എന്ന് മനസിലായില്ല എന്നും സൗഭാഗ്യ കുറിപ്പിൽ പറയുന്നു.
സൗഭാഗ്യയുടെ വാക്കുകൾ:
‘ഷൂട്ടിന്റെ ദിവസം വളരെയധികം ക്ഷീണവും മടുപ്പും തോന്നി. എത്രയും നേരത്തെ വീട്ടിൽ പോകാമോ, അത്രയും നേരത്തെ തന്നെ പോകണം എന്ന് മനസ്സ് പറഞ്ഞു. ഇത്രയും മടിയും ക്ഷീണവും ഒരിക്കലും ഒന്നിച്ചുവന്നിരുന്നില്ല, എന്നിട്ടും മികച്ച രീതിയിൽ ക്യാമറയ്ക്കു മുന്നിൽ പോസ് ചെയ്യാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.
തന്റെയുള്ളിൽ ഒരു കുഞ്ഞ് ഹൃദയം മിടിക്കുന്ന വിവരം അറിഞ്ഞിരുന്നില്ല. രണ്ടോ മൂന്നോ ക്ലിക്കുകളിൽ കൂടില്ല. അത്യുഷ്ണവും ഓക്കാനവും അനുഭവപ്പെട്ടു. ഗർഭകാലത്തിന്റെ ആദ്യ ആഴ്ചയോ മറ്റോ ആയിരിക്കണം അതെന്നു’ സൗഭാഗ്യ പറയുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും വെങ്കിടേഷും അര്‍ജ്ജുന്‍ സോമശേഖരും തമ്മിലുളള വിവാഹം. പ്രണയ വിവാഹമായിരുന്നു.
https://www.instagram.com/p/CQ6UBpojQzV/?utm_source=ig_web_copy_link
Post Your Comments