മാട്ടൂൽ സ്വദേശിയായ ഒന്നര വയസ്സുകാരൻ മുഹമ്മദിന് വേണ്ടി സഹായം അഭ്യർത്ഥിച്ച് മലയാള സിനിമ ലോകം. സണ്ണി വെയിൻ, ദുൽഖർ,ഗിന്നസ് പക്രു,ആസിഫലി തുടങ്ങി നിരവധി താരങ്ങൾ മുഹമ്മദിന് വേണ്ടി സമൂഹമാധ്യമത്തിലൂടെ അഭ്യർത്ഥന നടത്തിയിരിക്കുകയാണ്.
https://www.facebook.com/DQSalmaan/posts/351863226298386
കണ്ണൂര്‍ മാട്ടൂലിലെ ഒന്നരവയസുകാരൻ മുഹമ്മദിനാണ് ജീവിതത്തിലേക്ക് തിരികെയെത്തണമെങ്കില്‍ ലോകത്ത് ഏറ്റവും വിലകൂടിയ മരുന്ന് ആവശ്യമായി വന്നിരിക്കുന്നത്. മുഹമ്മദിന്റെ ചികിത്സക്ക് 18 കോടി രൂപയാണ് വേണ്ടത്. ഇതുവരെ 14 കോടി രൂപ സഹായം ലഭിച്ചെന്ന് ഇവര്‍ അറിയിച്ചു. ഇനി നാല് കോടി രൂപയാണ് ആവശ്യം.
https://www.facebook.com/SunnyWayn/posts/362599431889995
Post Your Comments