കൊല്‍ക്കത്ത: കറുത്തവളെന്ന് വിളിച്ചാക്ഷേപിക്കുന്നുവെന്ന പരാതിയുമായി ബംഗാളി നടി ശ്രുതിദാസ്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി താന്‍ സമൂഹമാധ്യമങ്ങളില്‍ അപമാനിക്കപ്പെടുകയാണെന്ന് നടി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
ശ്രുതി ദാസിന്റെ വാക്കുകൾ:
ശരീരം കറുത്തതിന്റെ പേരില്‍ താന്‍ ചെറുപ്പക്കാലം മുതലേ ആക്ഷേപം കേള്‍ക്കുകയാണ്. നടിയാകാന്‍ ഞാന്‍ അത്രമേല്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. വളരെ കഠിനാദ്ധ്വാനം നടത്തിയാണ് ഞാന്‍ ഇവിടെവരെ എത്തിയത്. എന്നിട്ട് ഇപ്പോഴും താന്‍ തൊലിയുടെ പേരില്‍ ആക്ഷേപിക്കപ്പെടുന്നു. ഓണ്‍ലൈനില്‍ ആക്ഷേപം നിരന്തരമായപ്പോഴാണ് നിയമനടപടിയിലേക്ക് കടന്നത്.
ബ്ലാക്ക് ബോര്‍ഡ്, കാളിന്ദി എന്നൊക്കെ വിളിച്ചായിരുന്നു ആക്ഷേപം. തൊലിയെ പറ്റി ആളുകളുടെ കളിയാക്കല്‍കേട്ട് മടുത്തു. താനും ഒരു മനുഷ്യനാണ്. ആക്ഷേപങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഏറെനാളായി ആലോചിച്ചതാണ്. അവസാനം കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയെന്നും ശ്രുതി പറഞ്ഞു.
Post Your Comments