പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുപമ പരമേശ്വരൻ. ഗംഭീര തുടക്കത്തോടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചെങ്കിലും മലയാള സിനിമയിൽ വേണ്ടത്ര രീതിയിൽ ശോഭിക്കാൻ താരത്തിന് സാധിച്ചിട്ടില്ല. എന്നാൽ നിരവധി അന്യഭാഷാ ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട്.
സിനിമയിൽ മാത്രമല്ല സമൂഹമാധ്യമങ്ങളിലും സജീവമാണ് അനുപമ. നിരവധി ചിത്രങ്ങളാണ് താരം പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ അനുപമ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്. ലോക്ക്ഡൗൺകാല ബോറടിയെ കുറിച്ചുള്ള ഒരു വീഡിയോ ആണ് അനുപമ ഷെയർ ചെയ്തിരിക്കുന്നത്.
‘ബോറടി എന്നെ ബാധിച്ചാൽ, ചുറ്റുമുള്ളവരെല്ലാം ഇരകളാണ്,’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ഷെയർ ചെയ്തത്. സോഫയിൽ ഇരുന്ന് കാര്യമായെന്തോ എഴുതി കൊണ്ടിരിക്കുന്ന സഹോദരനെ ശല്യപ്പെടുത്തുന്ന അനുപമയെ ആണ് വീഡിയോയിൽ കാണാനാവുക.
https://www.instagram.com/reel/CQ53V1TpyPS/?utm_source=ig_embed&utm_campaign=loading
അടുത്തിടെ അനുപമ അഭിനയിച്ച ഫ്രീഡം @ മിഡ്നൈറ്റ് എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുകയും ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. തെലുങ്കിൽ നിരവധി ചിത്രങ്ങളാണ് അനുപയുടേതായി ഉള്ളത്.
Post Your Comments