പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. ഇരുവർക്കും മഹാലക്ഷ്മി എന്ന ഒരു മകളാണുള്ളത്. ഇപ്പോഴിതാ അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള മഹാലക്ഷ്മിയുടെ വീഡിയോയാണ് വൈറലാകുന്നത്. അടൂർ ഗോപാലകൃഷ്ണന്റെ പിറന്നാളുമായി ബന്ധപ്പെട്ട് നടി കുക്കു പരമേശ്വരൻ നേതൃത്വത്തിൽ നടത്തിയ സൂം മീറ്റിങ്ങിൽ ആണ് താരദമ്പതികൾക്കൊപ്പം മഹാലക്ഷ്മിയും എത്തിയത്.
മഹാലക്ഷ്മിയോട് അടൂർ ഗോപാലകൃഷ്ണന് ഹാപ്പി ബർത്ഡേ പറയാൻ ആവശ്യപ്പെടുന്ന കാവ്യയെ വീഡിയോയിൽ കാണാം. പത്തുതവണയെങ്കിലും പിറന്നാൾ ആശംസകൾ മഹാലക്ഷ്മി പറഞ്ഞുകഴിഞ്ഞെന്നും അതിനിടയിൽ വീഡിയോ കട്ട് ആയതുകൊണ്ടാണ് കേൾക്കാൻ പറ്റാതിരുന്നതെന്നും കാവ്യ പറയുന്നു.
കുക്കു പരമേശ്വരനാണ് തന്നെ വിളിച്ച് ഇങ്ങനെയൊരു വിഡിയോ മീറ്റിങിന്റെ കാര്യം പറഞ്ഞതെന്ന് ദിലീപ് പറയുന്നു. അടൂർ സാറുമായി ബന്ധപ്പെട്ട വലിയ ആളുകളെയും സുഹൃത്തുക്കളെയും വിഡിയോ മീറ്റിങിലൂടെ കാണാനായതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ദിലീപ് പറഞ്ഞു.
എന്തായാലും മഹാലക്ഷ്മിയെ വളർന്നതിന് ശേഷം കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകർ.
Post Your Comments