
ആർ എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രമായിരുന്നു ബാഹുബലി. ഗംഭീര വിജയം നേടിയ ചിത്രത്തിന്റെ പ്രീക്വൽ ഒരുക്കുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. നെറ്ഫ്ലിക്സിലൂടെ എത്തുന്ന സീരിസിന് ‘ബാഹുബലി: ബിഫോർ ദി ബിഗിനിംഗ്’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ചിത്രത്തിൽ ശിവകാമി ദേവിയായി ഗോദ നായിക വാമിഖ ഗബ്ബിയാണ് എത്തുന്നത്.
ആനന്ദ് നീലകണ്ഠന്റെ ‘ദി റൈസ് ഓഫ് ശിവകാമിയുടെ’ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സീരീസ് ഒരുക്കുന്നത്. ദേവകട്ടയും പ്രവീൺ സറ്ററും ചേർന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്. 200 കോടി ബജറ്റിൽ ഒരുങ്ങുന്ന സീരീസ് രാജമൗലിയും പ്രസാദ് ദേവനിനിയും ചേർന്നാണ് നിർമ്മിക്കുന്നത്.
Wamiqa Gabbi to play the role of Sivagami in Netflix’s 200 crore budgeted #Baahubali before the beginning web-series. pic.twitter.com/v00FtrIL2N
— LetsCinema (@letscinema) July 2, 2021
മഹിഷ്മതി സാമ്രാജ്യത്തിലേക്കുള്ള ശിവകാമി ദേവിയുടെ പ്രയാണമാണ് സീരിസിന്റെ ഇതിവൃത്തം. ആറ് സീസണുകളായി ഒരുങ്ങുന്ന സീരിസിന്റെ ആദ്യ സീസണിൽ ഒൻപത് എപ്പിസോഡുകളാണ് ഉള്ളത്. സുനിൽ പൽവാലാണ് സീരിസിൽ കട്ടപ്പയായി എത്തുന്നത്. രാഹുൽ ബോസ്, അതുൽ കുൽക്കർണി തുടങ്ങിയവരും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
Post Your Comments