മിഷൻ സിയുടെ പ്രിവ്യു ഷോ കണ്ട് സംവിധായകൻ ജോഷി അഭിനന്ദനം അറിയിച്ചതിന്റെ സന്തോഷം പങ്കുവെച്ച് സംവിധായകൻ വിനോദ് ഗുരുവായൂർ. ചിത്രം കണ്ടു കഴിഞ്ഞ ശേഷം ജോഷി തന്നെ അഭിന്ദിച്ചു എന്നും അത് തനിക്ക് ലഭിച്ച നാഷണൽ അവാർഡ് ആണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് വിനോദ് ഇക്കാര്യം പങ്കുവെച്ചത്.
വിനോദ് ഗുരുവായൂരിന്റെ വാക്കുകൾ:
ജോഷി സർ മിഷൻ സി യുടെ പ്രിവ്യൂ കണ്ടു എന്ന വിവരം നടൻ കൈലാഷ് തന്റെ fb പേജിലൂടെ അറിയിച്ചതിനു ശേഷം, എനിക്ക് വന്നു കൊണ്ടിരിക്കുന്ന ഫോൺ കോളുകൾ നിരവധി ആണ്. ഞാൻ ആദ്യമായി ചെയ്യുന്ന ആക്ഷൻ സിനിമ ജോഷി സാറിനു മുൻപിൽ ആദ്യം കാണിക്കാൻ കഴിഞ്ഞു എന്നത് എന്റെ മഹാഭാഗ്യം… പിന്നെ സിനിമ കഴിഞ്ഞു ചേർത്ത് പിടിച്ചു പറഞ്ഞ വാക്കുകൾ… എനിക്ക് കിട്ടിയ നാഷണൽ അവാർഡാണ്.. എന്റെ കണ്ണ് ഈറനണിഞ്ഞ നിമിഷങ്ങളായിരുന്നു ആ സമയം.ഒരുപാടു പ്രതിസന്ധികൾ ജീവിതത്തിലുണ്ടായപ്പോഴും, സിനിമ മാത്രം ആണ് ജീവിതം എന്ന് ഉറപ്പിച്ചു നിന്നതിനു ആദ്യമായി കിട്ടിയ അംഗീകാരം.. ഗുരുനാഥൻ മനസ്സ് നിറഞ്ഞു തന്ന ഊർജം.. അത് മാത്രം മതി എനിക്ക് ഇനിയുള്ള പ്രയാണത്തിന്.
സകലകലാശാലയ്ക്ക് ശേഷം’ വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഷൻ സി. എം സ്ക്വയര്‍ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മീനാക്ഷി ദിനേശാണ് നായിക.
Post Your Comments