
മുംബൈ: സിനിമലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചതായിരുന്നു ബോളിവുഡ് നടൻ ആമീര്‍ ഖാന്റെയും സംവിധായിക കിരണ്‍ റാവുവിന്റെയും വിവാഹമോചന വാർത്ത. സമൂഹമാധ്യമങ്ങളിലൂടെ ഒട്ടനവധിപേര്‍ ഇവരെ അനുകൂലിച്ചും വിമര്‍ശിച്ചും രംഗത്ത് വന്നു. ഇപ്പോഴിതാ ആമീര്‍ ഖാനെ പരിഹസിച്ചവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. വിവാഹത്തേക്കാള്‍ വിവാഹമോചനങ്ങളാണ് ആഘോഷിക്കപ്പെടേണ്ടതെന്ന് രാംഗോപാല്‍ വര്‍മ പറയുന്നു. മണ്ടത്തരത്തിന്റെയും അറിവില്ലായ്മയുടെയും ഫലമായാണ് പലപ്പോഴും വിവാഹങ്ങള്‍ നടക്കുന്നത്. എന്നാല്‍ വിവാഹമോചനങ്ങള്‍ നടക്കുന്നത് അനുഭവത്തിന്റെയും വിവേകത്തിന്റെയും വെളിച്ചത്തിലാണ് എന്നും രാം ഗോപാല്‍ തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചു.
‘ആമീര്‍ ഖാനും കിരണ്‍ റാവുവും വിവാഹമോചിതരാകുന്നതില്‍ അവര്‍ക്ക് പ്രശ്‌നമില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് എന്താണ് കുഴപ്പം. വ്യക്തിപരമായി അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കൂ. ഏറെ പക്വതയോടെ എടുത്ത തീരുമാനത്തിന് എല്ലാ ഭാവുകങ്ങളും ഞാന്‍ ഇരുവര്‍ക്കും നേരുന്നു. ഇനിയുള്ള നിങ്ങളുടെ ജീവിതം കുറച്ച് കൂടി നിറമുള്ളതാകട്ടെ. എന്റെ അഭിപ്രായത്തില്‍ വിവാഹത്തേക്കാള്‍ വിവാഹമോചനമാണ് ആഘോഷി്ക്കപ്പെടേണ്ടത്. മണ്ടത്തരത്തിന്റെയും അറിവില്ലായ്മയുടെയും ഫലമായാണ് പലപ്പോഴും വിവാഹങ്ങള്‍ നടക്കുന്നത്. എന്നാല്‍ വിവാഹമോചനങ്ങള്‍ നടക്കുന്നത് അനുഭവത്തിന്റെയും വിവേകത്തിന്റെയും വെളിച്ചത്തിലാണ്’- രാം ഗോപാല്‍ വര്‍മ കുറിച്ചു.
വാര്‍ത്താക്കുറിപ്പിലൂടെ കഴിഞ്ഞ ദിവസമാണ് ആമീര്‍ ഖാനും കിരണ്‍ റാവുവും തങ്ങളുടെ പതിനഞ്ചുവർഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കുന്നുവെന്ന വിവരം അറിയിച്ചത്. മകന്‍ ആസാദിന് നല്ല മാതാപിതാക്കളായി എന്നും നിലകൊള്ളുമെന്നും ഒരുമിച്ച് തന്നെ കുഞ്ഞിനെ വളര്‍ത്തുമെന്നും ഇരുവരും അറിയിച്ചു.
Post Your Comments