രേഷ്മയുടേയും അജ്ഞാത ഫേസ്ബുക് സുഹൃത്തിന്റെയും കഥ സിനിമയാകുന്നു. സന്തോഷ് കൈമളിന്റെ തിരക്കഥയിൽ നവാഗതനായ ഷാനു കാക്കൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘വൺ ഡേ മിറർ’ എന്നാണ് പേര് നൽകിയിരിക്കുന്നത്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഒക്ടോബർ ആദ്യ വാരം ഷൂട്ടിംഗ് ആരംഭിക്കും.
കുടുംബ ബന്ധങ്ങൾ തകർക്കുന്ന സോഷ്യൽ മീഡിയ ഉപയോഗങ്ങളും ഫേക്ക് പ്രൊഫൈലുകളും ഒക്കെ വിഷയമാകുന്ന ചിത്രം ഒരു ഫാമിലി സസ്പെൻസ് ത്രില്ലർ ആയിരിക്കും. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിൽ രണ്ടു ഭാഷകളിൽ നിന്നുമുള്ള പ്രമുഖ താരങ്ങൾ കേന്ദ്ര കഥാപാത്രങ്ങളാവുന്നു. മറ്റു താര നിർണയം പുരോഗമിക്കുന്നു. വാർത്താ പ്രചരണം- എ എസ് ദിനേശ്.
Post Your Comments