CinemaGeneralKollywoodLatest NewsNEWSSocial Media

ഈ ആക്ട് പിൻവലിക്കണം: സിനിമാട്ടോഗ്രാഫ് ബില്ലിനെതിരെ പാ രഞ്ജിത്ത്

നിയമം ആവിഷ്കാര സ്വാതന്ത്ര്യത്തെ അപകടമായ രീതിയിൽ തന്നെ ബാധിക്കുമെന്നും നിയമം പിൻവലിക്കണമെന്നും പാ രഞ്ജിത്ത്

ചെന്നൈ : സിനിമാട്ടോഗ്രാഫ് നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധമറിയിച്ച് സംവിധായകൻ പാ രഞ്ജിത്ത്. നിയമം ആവിഷ്കാര സ്വാതന്ത്ര്യത്തെ അപകടമായ രീതിയിൽ തന്നെ ബാധിക്കുമെന്നും നിയമം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു പാ രഞ്ജിത്തിന്റെ പ്രതികരണം.

‘കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന സിനിമാറ്റോഗ്രാഫ് ആക്ട് 2021 വിയോജിപ്പിനുള്ള അവസരം ഇല്ലാതാക്കും, സിനിമയിലുള്ള ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും അപകടകരമായി ബാധിക്കും. ഈ ആക്ട് പിന്‍വലിക്കണം എന്ന് ആവശ്യപ്പെടുന്നു’ – പാ രഞ്ജിത്ത് കുറിച്ചു.

നേരത്തെ ബില്ലിനെതിരെ നടന്‍ സൂര്യയും സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും രംഗത്തെത്തിയിരുന്നു. സെന്‍സര്‍ ചെയ്ത് ചിത്രങ്ങള്‍ വീണ്ടും പരിശോധിക്കാൻ സർക്കാരിന് അധികാരം നല്‍കുന്നതാണ് ബില്ല്. കരടിന്‍മേല്‍ സ‍ർക്കാര്‍ ജനാഭിപ്രായം തേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button