
ഒറ്റ ചിത്രത്തിലൂടെ തന്നെ ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഗൗരി ജി കിഷൻ. ഇപ്പോഴിതാ തനറെ പുതിയ സിനിമയിലേക്ക് പുതുമുഖങ്ങളെ ക്ഷണിച്ചുകൊണ്ട് ഗൗരി പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. പുതുമുഖങ്ങളെ ക്ഷണിക്കുന്നതോടൊപ്പം തന്റെ ആദ്യ ചിത്രം ’96’ ലേക്കുള്ള ഓഡിഷന്റെ അനുഭവവും താരം പങ്കുവെച്ചു.
മലയാളം, തമിഴ്, തെലുങ്ക് എന്നീ 3 ഭാഷകളിൽ റിലീസാകാൻ പോകുന്ന ഒരു റൊമാന്റക്- മ്യുസിക്കലാണ് പുതിയ സിനിമ എന്നും ഗൗരി പറയുന്നു.
ഗൗരി കിഷന്റെ വാക്കുകൾ:
‘ഈ കൊവിഡ് കാലഘട്ടത്ത് ഒരുപാട് പേർ ഫിനാൻഷ്യലി ആൻഡ് മെൻ്റലി കഷ്ടപ്പെടുന്നുണ്ട്. വളർന്നുവരുന്ന നടീനടന്മാർക്ക് അത് വളരെ കൂടുതലും ആയ ഈ സാഹചര്യത്തിൽ എൻ്റെ അടുത്ത ചിത്രത്തിലേക്ക് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ പുതുമുഖങ്ങൾ മതിയെന്ന് ഞങ്ങൾ തീരുമാനിച്ചിരിക്കുകയാണ്. മലയാളം, തമിഴ്, തെലുങ്ക് എന്നീ 3 ഭാഷകളിൽ റിലീസാകാൻ പോകുന്ന ഒരു റൊമാന്റക്- മ്യുസിക്കലാണ് ഈ പ്രോജക്ട്. നിങ്ങളുടെ ഉള്ളിൽ ഒരു ആക്ടറുണ്ടെന്ന് നിങ്ങൾക്ക് വിശ്വാസമുണ്ടെങ്കിൽ വിഡിയോക്ക് ശേഷമുള്ള ലിങ്കിൽ നിങ്ങളുടെ ഏറ്റവും മികച്ച അഭിനയ മുഹൂർത്തം അയ്ക്കാൻ പറഞ്ഞാണ്’ ഗൗരി കിഷൻ വീഡിയോ അവസാനിപ്പിക്കുന്നത്.
https://www.instagram.com/tv/CQ07a5nDedb/?utm_source=ig_web_copy_link
എസ് ഒറിജിനൽസ്, ഇമോഷൻ കൺസെപ്റ്റ്സ് എന്നീ ബാനറുകളിൽ സ്രുജൻ, ആരിഫ് ഷാഹുൽ, സുധിൻ സുഗതൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ വിഷ്ണുദേവാണ്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഉടൻ ആരംഭിക്കുന്നതാണ്. ഓഡിഷനുവേണ്ടി ആപ്ലിക്കേഷൻ സബ്മിറ്റ് ചെയേണ്ട അവസാന തിയതി ജൂലായ് 12ആണെന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
Post Your Comments