GeneralLatest NewsMollywoodNEWSSocial Media

സ്വന്തമായി ഐഡന്റിറ്റി ഇല്ലാത്തവരുടെ കമന്റുകൾക്ക് ഇനി മറുപടി ഇല്ല: മമ്മൂട്ടിയ്‌ക്കൊപ്പമുള്ള വീഡിയോ നീക്കം ചെയ്ത് ബാദുഷ

ബുദ്ധിമുട്ടുള്ളവര്‍ക്ക് തന്റെ പേജ് അണ്‍ ഫോളോ ചെയ്യാം എന്നും ബാദുഷ പറയുന്നു

മമ്മൂട്ടിയ്‌ക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ച പോസ്റ്റിൽ വന്ന മോശം കമന്റിനോട് പ്രതികരിച്ച് പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ബാദുഷ. സ്വന്തമായി ഐഡന്റിറ്റി പോലും ഇല്ലാത്തവരാണ് തന്റെ പോസ്റ്റിന് കമന്റുകൾ ചെയ്യുന്നതെന്നും, ഇത്തരക്കാരോട് മറുപടി പറയാൻ താത്പര്യമില്ലെന്നും ബാദുഷ പറയുന്നു. ബുദ്ധിമുട്ടുള്ളവര്‍ക്ക് തന്റെ പേജ് അണ്‍ ഫോളോ ചെയ്യാം എന്നും ബാദുഷ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് ബാദുഷ ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ചത്. ഒരു പരിപാടിക്ക് മമ്മൂട്ടി എത്തിയപ്പോള്‍ അദ്ദേഹത്തെ കൂട്ടിക്കൊണ്ട് പോകുന്ന ബാദുഷയെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. അങ്ങനെ തനിക്ക് ചെയ്യാന്‍ ഇഷ്ടമാണെന്നും ബാദുഷ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. എന്നാൽ ചിലർ മോശമായ രീതിയിൽ വിമർശിച്ചുകൊണ്ട് എത്തുകയായിരുന്നു. ഇതോടെയാണ് വീഡിയോ നീക്കം ചെയ്ത് ബാദുഷ മറുപടിയുമായെത്തിയത്.

ബാദുഷയുടെ വാക്കുകള്‍:

മമ്മൂക്കയുമായുള്ള വീഡിയോയ്ക്ക് താഴെ ചില വളരെ മോശമായ കമന്റുകളുമായെത്തിയിരുന്നു. അതില്‍ പലതും സ്വന്തമായി ഐഡന്റിറ്റി ഇല്ലാത്തവര്‍. അവരുടെ നിലവാരമില്ലാത്ത കമന്റുകള്‍ക്ക് ഇനി മറുപടി നല്‍കേണ്ട എന്നാണ് എന്റെ തീരുമാനം. വളരെ കഷ്ടപ്പെട്ടിട്ടും കഠിനാധ്വാനം ചെയ്തുമാണ് ഞാന്‍ ഇവിടെ വരെയെത്തിയത്. അതില്‍ നിരവധി പേരോട് കടപ്പാടുമുണ്ട്. അതില്‍ മുന്നില്‍ തന്നെ മമ്മുക്കയുണ്ട്.
എന്റെ പോസ്റ്റുകള്‍ക്കു കീഴില്‍ കമന്റ് ചെയ്ത എല്ലാവരോടും നല്ല ബന്ധത്തില്‍ പോകാനാണ് ശ്രമിച്ചിട്ടുള്ളത്. ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിന് ഒരു മടിയുമില്ല. എന്നാല്‍, ഇത്തരത്തിലുള്ളവരോട് പ്രതികരിക്കാനില്ല. ബുദ്ധിമുട്ടുള്ളവര്‍ക്ക് എന്റെ പേജ് അണ്‍ ഫോളോ ചെയ്യാം. ഒരു ബുദ്ധിമുട്ടുമില്ല. നന്ദി.

 

shortlink

Related Articles

Post Your Comments


Back to top button