മലയാള സിനിമയെ ഒന്നടങ്കം വേദനയിലാഴ്ത്തിയതായിരുന്നു സംവിധായകനും നിര്‍മ്മാതാവുമായ ആന്റണി ഈസ്റ്റ്മാന്റെ വിയോഗം. ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അറുപതുകളുടെ മധ്യത്തോടെ ഫോട്ടോഗ്രാഫറായി ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് എറണാകുളത്തേക്കു മാറുകയും ഈസ്റ്റ്മാൻ എന്ന പേരിൽ ഒരു സ്റ്റുഡിയോ ആരംഭിക്കുകയും ചെയ്തു. അങ്ങനെ ആന്റണി ഈസ്റ്റ്മാൻ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്. തുടർന്ന് സംവിധാനത്തിലേക്ക് എത്തിയ ആന്റണി ഇണയെത്തേടി, വയല്‍, അമ്പട ഞാനേ, മൃദുല തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു.
ഇപ്പോഴിതാ ആന്റണിയുടെ വിയോഗത്തിൽ ദുഃഖം അറിയിച്ചുകൊണ്ട് നടി അഞ്ചു അരവിന്ദ് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. അദ്ദേഹത്തിന്റെ വേർപാട് സഹിക്കാൻ കഴിയുന്നില്ലെന്നും, അച്ഛനെപ്പോലെ സ്നേഹിക്കുന്ന ആന്റണിച്ചേട്ടന് നിത്യശാന്തി നേരുന്നുവെന്നും അഞ്ചു കുറിക്കുന്നു.
അഞ്ജു അരവിന്ദിന്റെ വാക്കുകൾ:
ആന്റണി ചേട്ടന്റെ വിയോഗം താങ്ങാനാകുന്നില്ല. ഇന്ന് രാവിലെ 6.40 ന് എനിക്ക് വന്ന ഗുഡ് മോണിങ് മെസ്സേജ് കണ്ടപ്പോൾ അറിഞ്ഞിരുന്നില്ല എല്ലാരേയും വിട്ടകന്ന് ഇത്രപെട്ടെന്ന് യാത്ര പറഞ്ഞുപോകുമെന്ന്. എത്ര പേർക്ക് സ്വന്തനമേകുന്നതാണ്. സഹിക്കാനാകുന്നില്ല ഈ വേർപാട്. ഇപ്പോ വീഡിയോ കോൾ ചെയ്യ്തപ്പോൾ ഉള്ളിൽ പ്രാർത്ഥിച്ചു എന്നേപറ്റിക്കാനായി ഇട്ട പോസ്റ്റ് മാത്രം ആകണേന്നു. എന്നിട്ട് എന്നത്തേയും പോലെ എന്നേ കളിയാക്കി ചിരിക്കുന്ന സ്വന്തം ആന്റണിച്ചേട്ടൻ.നിനക്ക് വട്ടാണ് പെണ്ണേ ആളുകൾ സോഷ്യൽ മീഡിയയിൽ വെറുതെ പറഞ്ഞുപരത്തുന്നതാണെന്നു പറഞ്ഞു എന്നേ സമാധാനിപ്പിക്കുന്ന ആന്റണി ചേട്ടനെ ഒരുപാടു വേദനയോടെ ഓർക്കുന്നു. അദ്ദേഹത്തിന്റെ വേർപാട് സഹിക്കാനുള്ള കരുത്തു ദൈവം പ്രിയപെട്ടവർക്ക് കൊടുക്കട്ടേ, എന്റെ ഗുരുതുല്യനായ അച്ഛനെ പോലെ ഞാൻ സ്നേഹിക്കുന്ന ആന്റണിച്ചേട്ടന് നിത്യശാന്തി നേരുന്നു
Post Your Comments