
മുംബൈ : ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാന താരമായി മാറിയ നടിയാണ് വിദ്യ ബാലൻ. രാജ്യമെമ്പാടും വിദ്യയ്ക്ക് ഒട്ടേറെ ആരാധകരുണ്ട്. സിൽക്ക് സ്മിതയുടെ ജീവിതകഥ പറഞ്ഞ ‘ഡേർട്ടി പിക്ച്ചർ’ എന്ന സിനിമയ്ക്ക് ശേഷമാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ഇപ്പോഴിതാ തനിക്ക് മലയാള സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടെന്ന് പറയുകയാണ് വിദ്യ. ഏറ്റവും പുതിയ ചിത്രമായ ഷേര്‍ണിയുടെ വിശേഷങ്ങള്‍ അവതാരകയായ രേഖ മേനോനോട് പങ്കുവെയ്ക്കേയാണ് വിദ്യ ഇക്കാര്യം അറിയിച്ചത്.
‘നല്ല തിരക്കഥകളുണ്ടെങ്കില് കേള്‍ക്കാന്‍ തയ്യാറാണ്. നേരത്തേ മലയാളത്തില്‍ നിന്ന് വിഷമിപ്പിക്കുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും പ്രശ്നമല്ല. കാരണം മലയാളത്തില്‍ മികച്ച സിനിമകള്‍ വരുന്നുണ്ട്’- വിദ്യ പറഞ്ഞു.
Post Your Comments