സീരിയലിലൂടെയും സിനിമയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ശാലു മേനോൻ. അഭിനയത്തേക്കാൾ ഉപരി നൃത്തത്തിലാണ് താരം കൂടുതൽ ശ്രദ്ധ പുലർത്തുന്നത്. സോഷ്യൽ മീഡിയയിലും വളരെ സജീവമായ ശാലു തന്റെ നൃത്ത വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കിടാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ശാലു പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ശാലുവിന്റെ പുതിയ ലുക്ക് ആണ് പ്രേക്ഷകരുമായി താരം പങ്കിട്ടത്. എന്നാൽ കുറച്ചുനാൾ മുമ്പ് വൈറലായ മഞ്ജു വാര്യയറിന്റെ ലുക്കിനോട് സാദൃശ്യം തോന്നുന്ന ഗെറ്റപ്പിലാണ് ശാലു മേനോനും എത്തുന്നതെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. നിരവധിപേരാണ് അത്തരത്തിൽ കമന്റുകളുമയെത്തിയത്.
https://www.facebook.com/shalumenonhere/posts/2950057198615117
മഞ്ജു വാര്യരുടെ ഹെയര്‍ സ്റ്റൈലും കൂള്‍ ലുക്കിലുള്ള മിഡിയും ടോപ്പുമൊക്കെ അതുപോലെ തന്നെ കോപ്പിയടിച്ചെന്ന് പറയുന്നവരുമുണ്ട്. ഈ വേഷം നിങ്ങള്‍ക്ക് യോജിക്കുന്നില്ല സാരിയാണ് നല്ലത് എന്ന കമന്റുകൾക്ക് പുഞ്ചിരി മാത്രമാണ് ശാലുവിന്റെ മറുപടി. ചിലർ ഇരുവരുടെയും ചിത്രങ്ങൾ ചേർത്തുവെച്ച കൊളാഷ് ചിത്രം കമൻ്റായി പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
Post Your Comments