GeneralLatest NewsMollywoodNEWS

അമ്പലത്തിലെ പൂജാരിയോട് പ്രണയമായിരുന്നു, എന്റെ മനസില്‍ പുള്ളി ശ്രീകൃഷ്ണനും ഞാന്‍ രാധയും: രഞ്ജു രഞ്ജിമാര്‍

നാട്ടില്‍ മറ്റൊരാളോട് അതികഠിനമായ പ്രണയം തോന്നിയിരുന്നു. അദ്ദേഹത്തിന് ലെറ്റര്‍ കൊടുത്തു. അത് വലിയ പ്രശ്‌നമായി,

മലയാളികള്‍ക്ക് ഏറെ പരിചിതയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുമാണ് രഞ്ജു രഞ്ജിമാര്‍. സോഷ്യല്‍ മീഡിയയിൽ സജീവമായ രഞ്ജു തന്റെ പെൺ സ്വത്വദത്തെക്കുറിച്ചും അച്ഛനമ്മമാരെക്കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കൊ തുറന്നു പറയുന്ന വീഡിയോ ശ്രദ്ധനേടുന്നു.

അഞ്ചാം വയസ്സിൽ തോന്നിയ പെൺ ഭാവങ്ങളെക്കുറിച്ചും അമ്മയുടെ പിന്തുണയെ കുറിച്ചുമെല്ലാം രഞ്ജു വീഡിയോയിൽ പങ്കുവയ്ക്കുന്നു. രഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ…. ”ശസ്ത്രക്രിയ നടത്തി പൂര്‍ണമായിട്ടും ഒരു സ്ത്രീയായി മാറുമെന്ന് ഞാനൊരിക്കലും സ്വപ്‌നം കണ്ടിട്ടില്ല. അതെന്റെ സ്വപ്‌നങ്ങളില്‍ ഇല്ലായിരുന്നു. കല്ലെറിയുന്ന സമൂഹത്തില്‍ നിന്നും എങ്ങനെ എങ്കിലും പിടിച്ച്‌ നില്‍ക്കുക എന്ന് മാത്രമേ അന്ന് വിചാരിച്ചിരുന്നുള്ളു. അഞ്ച് വര്‍ഷം മുന്‍പാണ് എനിക്ക് സ്ത്രീ ആകണമെന്ന പൂര്‍ണ തോന്നല്‍ വന്നത്. അഞ്ച് വയസിലാണ് എന്റെ ഉള്ളില്‍ സ്ത്രീയുടെ ഇഷ്ടങ്ങളുണ്ടെന്ന് മനസിലാവുന്നത്. ചേച്ചിയ്ക്ക് വാങ്ങുന്നത് പോലെയുള്ള വസ്ത്രം വാങ്ങിക്കണമെന്ന് അമ്മയോട് പറഞ്ഞു.”

”അവരത് കുഞ്ഞിന്റ നിഷ്‌കളങ്കത പോലെയാണെന്ന് കരുതി. വളര്‍ന്ന് വരുംതോറും എന്നിലെ പ്രകടനങ്ങള്‍ കൂടി വന്നു. അമ്മ അന്നും ഇന്നും എനിക്ക് എതിര് പറഞ്ഞിട്ടില്ല. അച്ഛനും രണ്ട് ചേട്ടന്മാര്‍ക്കും ചേച്ചിയ്ക്കുമായിരുന്നു പ്രശ്‌നം. പ്രത്യക്ഷത്തില്‍ വലിയ പ്രശ്‌നങ്ങളൊന്നും വീട്ടുകാരുടെ അടുത്ത് നിന്നും ഉണ്ടായിട്ടില്ല. അഞ്ച് വയസില്‍ തന്ന അതേ പിന്തുണ ഇപ്പോഴും നാട്ടുകാര്‍ക്ക് ഉണ്ട്.”

”അന്നും ഇന്നും പ്രണയം വണ്‍വേ ട്രാക്ക് പോലെയാണ് തോന്നിയത്. അമ്ബലത്തിലെ പൂജാരിയോട് പ്രണയമായിരുന്നു. അദ്ദേഹത്തിന് എന്നോട് ഇഷ്ടം ഉണ്ടായിരുന്നോ എന്നറിയില്ല. പക്ഷെ എന്റെ മനസില്‍ പുള്ളി ശ്രീകൃഷ്ണനെ പോലെയാണ്. ഞാന്‍ രാധയും. പിന്നെ കുറച്ചൂടി വളര്‍ന്നപ്പോള്‍ നാട്ടില്‍ മറ്റൊരാളോട് അതികഠിനമായ പ്രണയം തോന്നിയിരുന്നു. അദ്ദേഹത്തിന് ലെറ്റര്‍ കൊടുത്തു. അത് വലിയ പ്രശ്‌നമായി, അവന്‍ വീട്ടില്‍ കൊണ്ട് വന്ന് കത്ത് കൊടുക്കുകയൊക്കെ ചെയ്തു. ഇപ്പോള്‍ എന്റെ മനസില്‍ പ്രണയമില്ല.”-രഞ്ജു  പങ്കുവയ്ക്കുന്നു

shortlink

Related Articles

Post Your Comments


Back to top button