കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീതഞ്ജൻ എം ജി രാധാകൃഷ്ണന്റെ ഓർമ്മ ദിവസം. നിരവധിപേരാണ് അദ്ദേഹത്തിന് പ്രണാമർപ്പിച്ചുകൊണ്ട് എത്തിയത്. ഇപ്പോഴിതാ രാധാകൃഷ്ണന്റെ സഹോദരനും ഗായകനുമായ എംജി ശ്രീകുമാർ സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തിന് പ്രണാമം അർപ്പിച്ചുകൊണ്ട് പങ്കുവെച്ച കുറിപ്പിന് നേരെ വന്ന വിമർശനവും അതിന് നൽകിയ മറുപടികളുമാണ് ചർച്ചയാകുന്നത്.
എന്റെ ചേട്ടനെ ഓര്‍മ്മിക്കാത്ത ഒരു ദിവസം പോലുമില്ല. എ ഗ്രേറ്റ് ജീനിയസ്, ഒരുകോടി പ്രണാമം എന്നായിരുന്നു എംജി ശ്രീകുമാര്‍ ഫേസ്ബുക്കിൽ കുറിച്ചത്. എംജി രാധാകൃഷ്ണനൊപ്പമുള്ള ഫോട്ടോയും എംജി ശ്രീകുമാര്‍ പോസ്റ്റ് ചെയ്തിരുന്നു. ചേട്ടന്റെ കച്ചേരിക്ക് വീണ മീട്ടിത്തുടങ്ങിയാണ് താന്‍ തുടക്കം കുറിച്ചതെന്ന് എംജി ശ്രീകുമാര്‍ പറഞ്ഞിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു കുറിപ്പും ഫോട്ടോയും വൈറലായി മാറിയത്.
എന്നാൽ കുറിപ്പിന് താഴെയായി അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഈ സ്നേഹം കണ്ടില്ലായിരുന്നു, പിണക്കത്തിലല്ലായിരുന്നോ എന്നൊക്കെയുള്ള കമന്റുകളാണ് വന്നത്. എന്നാൽ ഒട്ടും പ്രകോപിതനാകാതെ വിമർശകർക്ക് എല്ലാം വ്യക്തമായ മറുപടി നൽകുകയാണ് എംജി ശ്രീകുമാർ ചെയ്തത്.
‘അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഈ സ്നേഹം കണ്ടില്ലായിരുന്നു, പിണക്കത്തിലല്ലായിരുന്നോ’ എന്ന ഒരാളുടെ കമന്റിന് ‘ഹഹ ആര് പറഞ്ഞുവെന്നായിരുന്നു’ എംജി ശ്രീകുമാറിന്റെ മറുപടി. ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്തില്ല എന്ന് കേട്ടു, ശരിയാണോ, പ്രണാമം. രാമായണ കിളി, ശാരികപ്പൈങ്കിളി ഇന്നും കാതില്‍ മുഴങ്ങുന്നുവെന്നായിരുന്നു ഒരാള്‍ കമന്റിട്ടത്. ആ സമയത്ത് ഞാന്‍ യുഎസ്എയിലായിരുന്നു. കേരളത്തില്‍ വരാന്‍ പറ്റിയില്ലെന്നുള്ള മറുപടിയായിരുന്നു എംജി ശ്രീകുമാര്‍ മറുപടി നല്‍കിയത്.
അതേസമയം എംജി ശ്രീകുമാറിനെ അനുകൂലിച്ച് നിരവധിപേർ എത്തിയിരുന്നു. സഹോദരനോടുള്ള ആദരവ് കാണിക്കുന്ന ഒരു പോസ്റ്റിൽ വന്ന് അനാവശ്യ ചോദ്യങ്ങൾ ചോദിച്ചവരോട് മാന്യമായി പ്രതികരിച്ച താങ്കളോട് വളരെ ബഹുമാനം തോന്നുന്നുവെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്.
Post Your Comments