GeneralKollywoodLatest NewsNEWSSocial Media

അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നതാണ് ഇത്: സിനിമാട്ടോഗ്രാഫ് ബില്ലിനെതിരെ നടൻ കാർത്തി

സിനിമാട്ടോഗ്രാഫ് ബിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്ന് കാർത്തി

ചെന്നൈ : സിനിമാട്ടോഗ്രാഫ് നിയമം ഭേദഗതിക്കെതിരെ നടൻ കാർത്തി. അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്നും, സിനിമാട്ടോഗ്രാഫ് ബിൽ പിൻവലിക്കണമെന്നും ആദ്ദേഹം കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു.

കാർത്തിയുടെ വാക്കുകൾ:

സിനിമാട്ടോഗ്രാഫ് (ഭേദഗതി) ബിൽ 2021 (ഡ്രാഫ്റ്റ്) ഏത് സമയത്തും ഒരു ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കുന്നത്തിലൂടെ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും സിനിമയുടെ ബിസിനസ് സാധ്യതകളെ ബാധിക്കുകയും വ്യവസായത്തെ തകർക്കുകയും ചെയ്യും. അതിനാൽ അത്തരം വ്യവസ്ഥകൾ ഉപേക്ഷിക്കണം.

പൈറസി തടയുന്നതിനുള്ള കരട് നടപടികൾ പ്രശംസനീയമാണെങ്കിലും, ഒരു പരിഷ്കൃത സമൂഹത്തിൽ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നത് വളരെ അനഭിലഷണീയമാണ്. ഞാൻ അപേക്ഷ പരിഗണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

നേരത്തെ സിനിമാട്ടോഗ്രാഫ് ബില്ലിനെതിരെ നടന്‍ സൂര്യയും സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും രംഗത്തെത്തിയിരുന്നു.   സിനിമാറ്റോഗ്രഫ് നിയമഭേദഗതി നടന്നാല്‍ അത് കലയിലൂടെ സ്വതന്ത്രമായി സംസാരിക്കാനുള്ള അവകാശത്തേയാണ് ഇല്ലാതാക്കുക. അതിനാല്‍ എത്രയും പെട്ടന്ന് തന്നെ നിയമത്തോടുള്ള വിയോജിപ്പ് അറിയിക്കാനാണ് ഇരുവരും ട്വീറ്റ് ചെയ്തത്.

https://www.facebook.com/sikarthi/posts/360477182103807

shortlink

Related Articles

Post Your Comments


Back to top button