എപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. മൂത്ത മകൾ അഹാനയ്ക്ക് പിന്നാലെ ഇളയ മകളായ ഇഷാനി കൃഷ്ണയും സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരുന്നു. മമ്മൂട്ടി നായകനായെത്തിയ വൺ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്കെത്തിയത്. സോഷ്യൽ മീഡിയയിലും വളരെ സജീവമായ ഇഷാനി തന്റെ എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ആരാധകരുമായി ഇഷാനി നടത്തിയ സംവാദമാണ് ശ്രദ്ധേയമാകുന്നത്. ചോദ്യോത്തര വേളയിൽ തന്റെ ശരീരഭാരം കൂട്ടിയതിനെ കുറിച്ചും ഇഷാനി പറയുന്നു.
39-41 കിലോയിൽ നിന്നും സ്വപ്രയത്നം കൊണ്ട് ശരീരഭാരം വർധിപ്പിച്ചിരിക്കുകയാണ് ഇഷാനി. പലപ്പോഴും 39നും 41നും ഇടയിലായതിനാൽ, 40 കിലോയാവും പഴയ ശരീരഭാരം എന്ന് ഇഷാനി പറയുന്നു. ഇപ്പോൾ 50 കിലോയുണ്ട് എന്നും താരം പറഞ്ഞു. ഇഷാനിയുടെ ചിത്രങ്ങളിൽ നിന്ന് ഇത് വ്യക്തമാകുന്നതുമാണ്.
Leave a Comment