GeneralKollywoodLatest NewsNEWS

‘എൻജോയ് എൻജാമി’ ഫെയിം ബക്കിയമ്മ അന്തരിച്ചു

ഗായകരായ അറിവും ധീയും സോഷ്യൽ മീഡിയയിലൂടെ ബക്കിയമ്മയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു

ചെന്നൈ: സംഗീതസംവിധായകൻ സന്തോഷ് നാരായണൻ നിർമ്മിച്ച എൻജോയ് എൻജാമി എന്ന തമിഴ് ആൽബത്തിലൂടെ ശ്രദ്ധേയയായ ഗായിക ബക്കിയമ്മ അന്തരിച്ചതായി റിപ്പോർട്ട്. വെള്ളിയാഴ്ചയായിരുന്നു അന്ത്യം. ഗായകരായ അറിവും ധീയും സോഷ്യൽ മീഡിയയിലൂടെ ബക്കിയമ്മയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു.

‘ബക്കിയമ്മ നിങ്ങൾ നഷ്ടപ്പെട്ട നിരവധി ജീവിതങ്ങൾക്കായി നിങ്ങളുടെ ഹൃദയം ആലപിച്ചു. നിങ്ങളുടെ നഷ്ടം എന്നെ വേദനിപ്പിക്കുന്നു. കലാകാരൻ മരിക്കാം, പക്ഷേ അവരുടെ കല നമ്മുടെ ഹൃദയത്തിൽ എന്നും നിലനിൽക്കും. നിങ്ങൾ എനിക്ക് അത്തരമൊരു പ്രചോദനമാണ്’ അറിവ് കുറിച്ചു.

https://www.instagram.com/p/CQx3FwXjmrT/?utm_source=ig_web_copy_link

മനുഷ്യരും പ്രകൃതിയുമായുള്ള സഹവർത്തിത്വത്തിന്റെ കഥ പറഞ്ഞ ‘എൻജോയ് എൻജാമി’ എന്ന മ്യൂസിക് വീഡിയോ സകല റെക്കോർഡും തകർത്ത് യൂട്യൂബിൽ നിമിഷ നേരംകൊണ്ടാണ് തരംഗമായത്. സംഗീതസംവിധായകൻ സന്തോഷ് നാരായണൻ നിർമ്മിച്ച ഈ ആൽബത്തിൽ അറിവും ധീയും ആണ് പാടി അഭിനയിച്ചിരിക്കുന്നത്. ഇവർക്കൊപ്പം ബാക്കിയമ്മയും പാടി അഭിനയിച്ചിരുന്നു.

എ.ആർ റഹ്മാന്റെ നേതൃത്വത്തിലുള്ള മാജാ യുട്യൂബ് ചാനലിലൂടെയാണ് പാട്ട് പുറത്തിറക്കിയത്. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ മലയാളിയായ അമിത് കൃഷ്ണൻ ആണ് ‘എൻജോയ് എൻജാമി’യുടെ സംവിധാനം നിർവഹിച്ചത്.

shortlink

Post Your Comments


Back to top button