കൊല്ലം : പരസ്യം ഒരു വിപണ തന്ത്രമാണ്. സൂപ്പർ താരങ്ങളെ വച്ചുകൊണ്ടു തയ്യാറാക്കപ്പെടുന്ന പരസ്യ ഉത്പന്നങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ പരസ്യങ്ങളിലൂടെ താരങ്ങൾ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കരയുടെ വിമർശനം. ഒരു യൂട്യൂബ് ചാനലിലൂടെയാണ് സംവിധായകന്റെ തുറന്നു പറച്ചിൽ.
”ടിവി തുറന്നാല്‍ ഇവരുടെ പരസ്യങ്ങളാണ്. മോഹന്‍ലാല്‍ മരുന്നിന്റെ പരസ്യത്തിലാണ് അഭിനയിക്കുന്നത്. ആ കമ്പനിയുടെ ഏതെങ്കിലും മരുന്ന് അദ്ദേഹം കഴിച്ചിട്ടുണ്ടോ? അവരെ വിശ്വസിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. മൊബൈലിനും ലാപ്പിനും എന്തെങ്കിലും പ്രശ്നം വന്നാല്‍ ഇവര്‍ക്ക് യാതൊന്നുമില്ല. മഞ്ജു വാര്യര്‍ ഒന്നു രണ്ട് കറി പൗഡറിന്റെ പരസ്യത്തിലുണ്ട്. കുട്ടികള്‍ക്കായുള്ള ഏജ്യൂക്കേഷന്‍ ആപ്പിന്റെ പരസ്യത്തിലുണ്ട്. മഞ്ജുവിന്റെ വീട്ടില്‍ ഈ കറി പൗഡര്‍ ആണോ, ഈ ആപ്പ് ഉപയോഗിച്ചിട്ടുണ്ടോ? പറഞ്ഞ് വിശ്വസിപ്പിക്കുകയാണ് ആളുകളെ.”
read also: ഒരു കപ്പ് വെള്ളം ചേര്‍ക്കാത്ത ജവാന്‍ എടുക്കട്ടെ ബാബേട്ടാ? മറുപടിയുമായി നടൻ ബാബുരാജ്
”മുമ്പ് അനൂപ് മേനോനൊരു ഹെയര്‍ പ്രൊഡക്ടിന്റെ പരസ്യത്തില്‍ അഭിനയിച്ചു. അത് ഉപയോഗിച്ചാല്‍ മുടി തഴച്ച് വളരുമെന്നായിരുന്നു. അവസാനം പണി കിട്ടി. അതിന്റെ കേസ് ഇതുവരെ തീര്‍ന്നിട്ടില്ല. തൊട്ടുപിന്നാലെ മമ്മൂട്ടിയാണ് വന്നത്. മമ്മൂട്ടി കുറേ പരസ്യത്തിലുണ്ട്. അതും കേസില്‍ കിടക്കുന്നു. സ്വര്‍ണത്തിന്റെ പരസ്യത്തിന്റെ കാര്യത്തില്‍ പറയുകയേ വേണ്ട. ഇവരൊക്കെ ഉപയോഗിക്കുന്നത് ഇവരുടെ വിശ്വാസ്യതെയാണ്. ഈ പരസ്യങ്ങള്‍ക്ക് ഇവര്‍ മേടിക്കുന്നത് കോടികളാണ്, അതിലൊന്നും ഒരു കുഴപ്പവുമില്ല”- ബൈജു കൊട്ടാരക്കര ചോദിക്കുന്നു.
Post Your Comments