GeneralLatest NewsMollywoodNEWSSocial Media

എനിക്ക് വേണ്ടി കാശ് ചോദിയ്ക്കാൻ വേറൊരു തെണ്ടിയുടെ ആവശ്യമില്ല: വ്യാജ അക്കൗണ്ടിനെ കുറിച്ച് അരുൺ ഗോപി

മെസ്സഞ്ചർ ചാറ്റിലൂടെ പണമാവശ്യപ്പെടുന്നതിൻ്റെ സ്ക്രീൻ ഷോട്ട് അടക്കം പങ്കുവെച്ചുകൊണ്ടാണ് അരുൺ ഗോപിയുടെ പോസ്റ്റ്

വ്യാജ പ്രൊഫൈലിലൂടെ തന്റെ പേരിൽ പണം ചോദിക്കുന്ന അപരനെക്കുറിച്ച് മുന്നറിയിപ്പ് നൽകി സംവിധായകൻ അരുൺ ​ഗോപി. മെസ്സഞ്ചർ ചാറ്റിലൂടെ പണമാവശ്യപ്പെടുന്നതിൻ്റെ സ്ക്രീൻ ഷോട്ട് അടക്കം പങ്കുവെച്ചുകൊണ്ടാണ് അരുൺ ഗോപിയുടെ പോസ്റ്റ്. ഇത് തൻ്റെ അപരനാണെന്നും തൻ്റേത് വേരിഫൈഡ് അക്കൌണ്ടാണെന്നും മറ്റൊന്നും തൻ്റേതല്ലെന്നും ശ്രദ്ധിക്കണമെന്നും അരുൺ ഗോപി പറയുന്നു. തനിക്ക് വേണ്ടി കാശ് ചോദിക്കാൻ വേറൊരു തെണ്ടിയുടെ ആവശ്യമില്ല എന്നും അരുൺ കൂട്ടിച്ചേർത്തു.

അരുൺ ഗോപിയുടെ കുറിപ്പ്:

‘ഇതാ ഒരു അപരൻ..!! ശ്രദ്ധിക്കുക!! എനിക്ക് വെരിഫൈഡ് ആയ ഒരു അക്കൗണ്ട് ഉണ്ട് മറ്റൊന്നും എന്റേതല്ല !! ദയവായി ശ്രദ്ധിക്കുക !! എനിക്ക് വേണ്ടി കാശ് ചോദിയ്ക്കാൻ വേറൊരു തെണ്ടിയുടെ ആവശ്യമില്ല!!’

shortlink

Related Articles

Post Your Comments


Back to top button