പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ആൻ അഗസ്റ്റിൻ. സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ തനറെ വിശേഷങ്ങൾ എല്ലാം പങ്കുവെയ്ക്കാറുണ്ട് ആൻ. ഇപ്പോഴിതാ അത്തരത്തിൽ ആൻ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. തന്റെ ആദ്യ ചിത്രം എൽസമ്മ എന്ന ആൺകുട്ടിയെ കുറിച്ചുള്ള ഓർമ്മകളാണ് താരം പങ്കുവെച്ചത്.
ഇപ്പോഴും എൽസമ്മയെയും പാലൂണ്ണിയെയും കുറിച്ച് ചിന്തിക്കാറുണ്ടെന്നും, അവർ സന്തോഷത്തോടെ ജീവിക്കുന്നുണ്ടാകും എന്നും ആൻ പറയുന്നു. സിനിമയുടെ സംവിധായകനായ ലാൽ ജോസിനൊപ്പമുള്ള ചിത്രവും കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തിനുമൊപ്പമുള്ള ചിത്രവും ആൻ അഗസ്റ്റിൻ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
ആൻ അഗസ്റ്റിന്റെ വാക്കുകൾ:
‘2010 ൽ, ഈ സമയത്തായിരുന്നു ഞാൻ എൽസമ്മയെ കണ്ടുമുട്ടിയതും തുടർന്ന് ഒരു മാസത്തിലേറെ അവളായി മാറിയതും. ഞാൻ ഇപ്പോഴും എൽസമ്മയെയും പാലൂണ്ണിയെയും കുറിച്ച് ചിന്തിക്കാറുണ്ട്. അവർ ഒരുമിച്ചാണെന്നും അവരുടേതായ ചെറിയ സ്ഥലത്ത് വളരെ സന്തോഷത്തോടെ താമസിക്കുന്നതായും എനിക്ക് ഉറപ്പുണ്ട്.”ഒരു പതിറ്റാണ്ടിനു ശേഷം അവളുടെ ഒരു ഭാഗം ഇപ്പോഴും എന്നിൽ അവശേഷിക്കുന്നുണ്ട്. എന്നെ നന്നായി ആഗ്രഹിക്കുകയും എനിക്ക് വളരെയധികം സ്നേഹവും പിന്തുണയും നൽകുകയും ചെയ്ത നിങ്ങൾ എല്ലാവരും അത് തുടരുമല്ലോ. ഞാൻ നിങ്ങളോട് എല്ലാം കടപ്പെട്ടിരിക്കുന്നു. സിനിമയും എന്റെ ഭാഗമാകും. തന്നേക്കാൾ സിനിമയെ സ്നേഹിച്ച അച്ചനെപ്പോലെ…’
Post Your Comments