BollywoodGeneralLatest NewsNEWSSocial Media

ആമിർ ഖാനും ഭാര്യ കിരൺ റാവുവും വേർപിരിഞ്ഞു

മകൻ ആസാദിന് നല്ല മാതാപിതാക്കളായി എന്നും നിലകൊള്ളുമെന്നും ആമിർ ഖാനും കിരൺ റാവുവും അറിയിച്ചു

മുംബൈ: ബോളിവുഡ് നടൻ ആമിർ ഖാനും കിരൺ റാവുവും വിവാഹമോചിതരായി. പതിനഞ്ച് വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലാണ് ഇരുവരും വേർപിരിയുന്നത്. ഭർത്താവ്–ഭാര്യ എന്നീ സ്ഥാനങ്ങൾ ഇനി ഇല്ലെന്നും, മകൻ ആസാദിന് നല്ല മാതാപിതാക്കളായി എന്നും നിലകൊള്ളുമെന്നും ഇരുവരും ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

വിവാഹബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം ഏറെനാളായി ഉണ്ടായിരുന്നുവെന്നും ഇപ്പോഴാണ് അതിന് ഉചിതമായ സമയമായതെന്നും ഇവർ പറഞ്ഞു. തങ്ങൾ ഒരുമിച്ച് തന്നെ മകനെ മുന്നോട്ടു വളർത്തുമെന്നും ആമിറും കിരണും പറയുന്നു.

https://www.facebook.com/TaranAdarshOfficial/posts/460262165460074

നടി റീന ദത്തയുമായുളള 16 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് ആമിർ ഖാൻ, സംവിധാന സഹായിയായിരുന്ന കിരൺ റാവുവിനെ 2005 ൽ വിവാഹം ചെയ്യുന്നത്. ആസാദ് റാവു ഖാൻ എന്ന മകനാണ് ഇരുവർക്കുമുള്ളത്.

ആദ്യ ഭാര്യയും നടിയുമായ റീന ദത്തയില്‍ ഇറാ ഖാന്‍, ജുനൈദ് ഖാന്‍ എന്നീ മക്കളും ആമിറിനുണ്ട്.

shortlink

Related Articles

Post Your Comments


Back to top button