തിരുവനന്തപുരം: ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകമനസിൽ ഇടംപിടിച്ച താരങ്ങളാണ് മൃദുല വിജയും യുവ കൃഷ്ണയും. കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഇരുവരും മൃദ്വ എന്ന പേരിൽ യുട്യൂബ് ചാനലും തുടങ്ങിയിരുന്നു. ഇതിലൂടെ തങ്ങളുടെ എല്ലാ വിശേഷങ്ങളും ഇരുവരും പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ വിവാഹ തീയതി അറിയിച്ചിരിക്കുകയാണ് മൃദുല.
ജൂലൈ എട്ടിന് ആണ് മൃദുലയുടേയും യുവകൃഷ്ണയുടേയും വിവാഹം.’അപ്രതീക്ഷിതമായ ചില വളവുകൾ ജീവിതയാത്രയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു. ഇതും അങ്ങനെയൊന്നാണെന്നാണ് വിശ്വസിക്കുന്നത്. നിങ്ങളുടെ അനുഗ്രഹത്തോടും പ്രാർത്ഥനയോടുംകൂടി ഞങ്ങൾ ഒരുമിച്ച് മൃദ്വ ആകുന്നുവെന്നും’ മൃദുല ഇരുവരുടെയും ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചു.
Post Your Comments