CinemaGeneralKollywoodLatest NewsNEWS

സിനിമാറ്റോഗ്രാഫ് ആക്റ്റിനെതിരെ സൂര്യ: ഇന്നാണ് എതിർപ്പ് അറിയിക്കാനുള്ള അവസാന ദിവസമെന്ന് താരം

സിനിമാറ്റോഗ്രഫ് നിയമഭേദഗതി നടന്നാല്‍ അത് കലയിലൂടെ സ്വതന്ത്രമായി സംസാരിക്കാനുള്ള അവകാശത്തേയാണ് ഇല്ലാതാക്കുക. അതിനാല്‍ എത്രയും പെട്ടന്ന് തന്നെ നിയമത്തോടുള്ള വിയോജിപ്പ് അറിയിക്കൂ എന്ന് സൂര്യയും കാർത്തിക് സുബ്ബരാജും

ചെന്നൈ: കേന്ദ്ര സര്‍ക്കാരിന്റെ സിനിമാറ്റോഗ്രാഫ് ആക്റ്റ് 2021 നടപ്പാക്കുന്നതിനെതിരെ നടൻ സൂര്യ. ഇന്നാണ് പുതിയ നിയമം നടപ്പിലാക്കാതിരിക്കാൻ എതിർപ്പ് അറിയിക്കാനുള്ള അവസാന ദിവസമെന്നും താരം തന്റെ ട്വിറ്ററിൽ കുറിച്ചു. സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. സിനിമാറ്റോഗ്രഫ് നിയമഭേദഗതി നടന്നാല്‍ അത് കലയിലൂടെ സ്വതന്ത്രമായി സംസാരിക്കാനുള്ള അവകാശത്തേയാണ് ഇല്ലാതാക്കുക. അതിനാല്‍ എത്രയും പെട്ടന്ന് തന്നെ നിയമത്തോടുള്ള വിയോജിപ്പ് അറിയിക്കൂ എന്ന് ഇരുവരും ട്വീറ്റ് ചെയ്തു.

കേരളത്തില്‍ ഫെഫ്ക ഉള്‍പ്പടെയുള്ള സംഘടനകള്‍ സംഭവത്തില്‍ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരുന്നു. സിനിമാറ്റോഗ്രാഫ് ആക്ട് ചലച്ചിത്ര പ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തിന് തടസ്സം സൃഷ്ടിക്കും. ഫെഫ്ക്ക ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഭേദഗതി മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാറിന് കത്ത് നല്‍കാനൊരുങ്ങുകയാണ്. രാജ്യത്തെ വിവിധ സിനിമ മേഖലകളില്‍ നിന്നും ആക്റ്റിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button