CinemaGeneralKollywoodLatest NewsMovie GossipsNEWS

‘അണ്ണാത്തെ’ റിലീസ് വീണ്ടും മാറ്റിയോ?: വിശദീകരണവുമായി സണ്‍ പിക്ചേഴ്സ്

സിരുത്തൈ ശിവ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ നയന്‍താര, കീര്‍ത്തി സുരേഷ്, ഖുഷ്ബൂ, പ്രകാശ് രാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്

ചെന്നൈ: ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രമാണ് ‘അണ്ണാത്തെ’. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിനിമയുടെ റിലീസ് മാറ്റിവെച്ചുവെന്ന തരത്തിൽ നിരവധി ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് തന്നെ വിശദീകരണവുമായി എത്തിയിരിക്കുകയാണ്. റിലീസിൽ മാറ്റമില്ലെന്നും, ചിത്രം നവംബര്‍ 4നു തന്നെ തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്നും സണ്‍ പിക്ചേഴ്സ് അറിയിച്ചു.

കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീണ്ടുപോയ ചിത്രങ്ങളുടെ കൂട്ടത്തിലാണ് അണ്ണാത്തെ. പ്രോജക്റ്റ് പ്രഖ്യാപന സമയത്ത് 2020ല്‍ തന്നെ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രമാണിത്. എന്നാല്‍ കൊവിഡ് ആദ്യ തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ ചിത്രം അടുത്ത വര്‍ഷത്തേക്ക് നീട്ടുകയാണെന്ന് സണ്‍ പിക്ചേഴ്സ് പിന്നാലെ പ്രഖ്യാപിച്ചു. ഈ വര്‍ഷം പൊങ്കലിന് റിലീസ് ചെയ്യാനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും പിന്നീട് ദീപാവലി സീസണിലേക്ക് മാറ്റുകയായിരുന്നു.

സിരുത്തൈ ശിവ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ നയന്‍താര, കീര്‍ത്തി സുരേഷ്, ഖുഷ്ബൂ, പ്രകാശ് രാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button