മുംബൈ : രാജ്യമൊട്ടാകെ ആരാധകരുള്ള നടനാണ് സോനു സൂദ്. കൊവിഡിന്റെ ആദ്യഘട്ടം മുതൽ നിരവധി സഹായങ്ങളാണ് താരത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്നത്. അദ്ദേഹത്തിന്റെ ഓരോ പ്രവൃത്തിയെയും അഭിനന്ദിച്ചുകൊണ്ട് സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർവരെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സോനുവിന്റെ സഹായം കേരളത്തിലും എത്തിയിരിക്കുകയാണ്. വയാനാട് ജില്ലയിലെ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം റേഞ്ച് ഇല്ലാത്തതിനാൽ മുടങ്ങുന്നുവെന്ന വാർത്ത ശ്രദ്ധയിപ്പെട്ടതോടെയാണ് സോനു സഹായവുമായെത്തിയത്. പരിഹാരമായി മൊബൈൽ ടവർ സ്ഥാപിച്ച് നൽകാനൊരുങ്ങുകയാണ് ഇപ്പോൾ സോനു.
വയനാട്ടിലെ തിരുനെല്ലിയിലായിരിക്കും ടവർ സ്ഥാപിക്കുക. ട്വിറ്ററിലൂടെയാണ് സോനു മൊബൈൽ ടവറിന്റെ കാര്യം അറിയിച്ചത്. ആർക്കും വിദ്യാഭ്യാസം നഷ്ടപ്പെടില്ല. മൊബൈൽ ടവർ സ്ഥാപിക്കുന്നതിൽ വയനാട്ടിലേക്ക് ഒരു സംഘത്തെ അയക്കുന്നുണ്ടെന്ന് എല്ലാവരോടും പറയുക എന്നാണ് താരം ട്വീറ്റ് ചെയ്തത്. ട്വീറ്റിൽ റിപ്പോർട്ടറേയും ടാഗ് ചെയ്തിട്ടുണ്ട്.
No one will miss their education.@Itsgopikrishnan tell everyone in Wayanad, Kerala that we are sending a team to get a mobile tower installed. @Karan_Gilhotra let's fasten our seat belts, time for another Mobile Tower. @SoodFoundation ?? https://t.co/cqKQlbQZFU
— sonu sood (@SonuSood) June 28, 2021
Post Your Comments