GeneralLatest NewsMollywoodNEWS

ശരണ്യയുടെ വീടിന്റെ വലിപ്പം കൂടിയത് ചിലർ ചോദ്യം ചെയ്തിരുന്നു, ഇപ്പോൾ സഹായം ചോദിക്കാൻ പേടിയാകുന്നു: സീമ ജി നായർ

പ്രാർത്ഥന വേണം,കരുതൽ വേണം എന്ന രീതിയിലൊക്കെയാണ് താൻ ഇപ്പോൾ പറയുന്നത് എന്നും അത് മനസിലാക്കി സുമനസുകൾ സഹായം നൽകുമെന്ന പ്രതീക്ഷയിലാണെന്നും സീമ പറഞ്ഞു

നടി ശരണ്യയുടെ നില വളരെ മോശമാണെന്ന് നടി സീമ ജി നായർ. 38 ദിവസമായി സ്വകാര്യ ആശുപത്രിയിൽ തുടരുന്ന ശരണ്യയ്ക്ക് എന്ന് ആശുപത്രി വിടാം എന്ന കാര്യവും പറയാൻ പറ്റാത്ത സ്ഥിതിയാണ്. നിലവിൽ ചികിത്സയ്ക്കായി ഇനിയും പണം ആവശ്യമുള്ളതായി സീമ പറയുന്നു. ദിവസം ഒരു നേരം കഴിക്കുന്ന ഒരു ഗുളികയ്ക്ക് 6000 രൂപയാണ് വില, ഇതേ ഗുളിക 3 നേരം കഴിക്കണമെന്നും, എന്നാൽ ആരോടെങ്കിലും പറയാനോ ഇനി സഹായം ചോദിക്കാനോ പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത് എന്നും നടി പറയുന്നു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

ശരണ്യയ്ക്ക് വീടു വച്ച സമയത്ത് പലരും 1400 സ്ക്വയർ ഫീറ്റിന്റെ വീട് വേണമായിരുന്നോ, വീടിന്റെ വലിപ്പം കൂടി പോയി എന്നൊക്കെ പറഞ്ഞിരുന്നു. എന്നാൽ സത്യാവസ്ഥ അതല്ല എന്നും സീമ പറയുന്നു. 900 സ്ക്വയർ ഫീറ്റിന്റെ പ്ലാനാണ് തങ്ങൾ ചെയ്തത്, എന്നാൽ അമേരിക്കയിൽ നിന്നും രണ്ടു പേർ വിളിച്ച് അൽപം കൂടി സൗകര്യമുള്ള വീട് ആ കുട്ടിക്ക് വച്ച് നല്‍കൂ എന്നാവശ്യപ്പെട്ടു, അതിനുള്ള സഹായം അവർ നൽകാമെന്നും പറഞ്ഞു. അങ്ങനെയാണ് വീടിന്റെ സൗകര്യം അൽപം കൂടി കൂട്ടിയത് എന്ന് സീമ പറയുന്നു.

പക്ഷെ ഇപ്പോഴും അത്തരത്തിൽ ചർച്ചകൾ നടക്കുന്നതിനാൽ സഹായം ചോദിച്ചാൽ തനിക്ക് എതിരെയും വിമർശങ്ങൾ ഉയരുമോ എന്ന ആശങ്ക ഉണ്ടെന്ന് സീമ പറയുന്നു. അതുകൊണ്ട് പ്രാർത്ഥന വേണം,കരുതൽ വേണം എന്ന രീതിയിലൊക്കെയാണ് താൻ ഇപ്പോൾ പറയുന്നത് എന്നും അത് മനസിലാക്കി സുമനസുകൾ സഹായം നൽകുമെന്ന പ്രതീക്ഷയിലാണെന്നും സീമ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button