ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പൈപ്പിന് ചുവട്ടിലെ പ്രണയം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് റെബാ മോണിക്ക. മലയാളത്തിൽ മാത്രമല്ല ഇപ്പോൾ തമിഴിലും മറ്റുമായി കൈനിറയെ ചിത്രങ്ങളാണ് താരത്തിനുള്ളത്. സോഷ്യൽ മീഡിയയിലും വളരെ സജീവമായ റെബ കഴിഞ്ഞ ദിവസം ആരാധകരുമായി നടത്തിയ സംവാദമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
സിനിമാ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം ഏതായിരുന്നു എന്ന ചോദ്യത്തിന് നടൻ വിജയ്ക്കൊപ്പം അഭിനയിച്ചതാണ് എന്നാണ് റെബ മറുപടി നൽകിയത്. വിജയ് – ആറ്റ്ലീ കൂട്ടുകെട്ടിൽ എത്തിയ ബിഗിൽ എന്ന ചിത്രത്തിലാണ് വിജയ്ക്കൊപ്പം റെബ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
ഹോളിവുഡില്‍ അവസരം ലഭിച്ചാല്‍ എന്ന ചോദ്യത്തിന് ഒരുപാടുണ്ടല്ലോ, ഏത് തെരഞ്ഞെടുക്കണമെന്ന് ആലോചിക്കുകയാണ് എന്നായിരുന്നു തമാശരൂപേണയുള്ള താരത്തിന്റെ മറുപടി.
കാളിദാസ് നായകനാകുന്ന തമിഴ്- മലയാളം ചിത്രമായ രജ്നി അടക്കം ഒട്ടേറെ ചിത്രങ്ങളാണ് റെബായുടേതായി അണിയറയിൽ ഒരുങ്ങുന്നത്.
Post Your Comments