GeneralKollywoodLatest NewsNEWSSocial Media

പിങ്കിന് ഒരു അർഥം കൂടിയുണ്ട്: ചിത്രവുമായി രാധിക ശരത്‍കുമാർ

പിങ്ക് സാരി ധരിച്ചുള്ള ഫോട്ടോയും രാധിക ശരത്‍കുമാര്‍ പങ്കുവെച്ചിരിക്കുന്നു

ചെന്നൈ: തെന്നിന്ത്യയില്‍ ഒരുകാലത്ത് നായികയായി തിളങ്ങിയ നടിയാണ് രാധിക ശരത്‍കുമാര്‍. മലയാളത്തിൽ മമ്മൂട്ടി ഉൾപ്പടെയുള്ളവരുടെ നായികയായും രാധിക എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ രാധിക പങ്കുവെച്ച ഒരു ചിത്രവും അതിന് നൽകിയ അടികുറിപ്പുമാണ് ശ്രദ്ധേയമാകുന്നത്.

സ്‍ത്രീത്വത്തെയും മര്യാദയെയും ആര്‍ദ്രതയെയും ബാല്യത്തെയുമൊക്കെ സൂചിപ്പിക്കുന്ന നിറമായിട്ട് പിങ്കിനെ കണക്കാക്കാറുണ്ട്. പിങ്കിന് പല അര്‍ഥങ്ങളുണ്ട്, അതിലൊന്ന് ആരോഗ്യവും എന്നാണ് രാധിക ശരത്‍കുമാര്‍ പറയുന്നത്. പിങ്ക് സാരി ധരിച്ചുള്ള ഫോട്ടോയും രാധിക ശരത്‍കുമാര്‍ പങ്കുവെച്ചിരിക്കുന്നു.

നിരവധിപേരാണ് ചിത്രത്തിന് ലൈക്കും കമന്റുമായി എത്തിയിരിക്കുന്നത്. കൊവിഡ് കാലത്ത് അനുയോജ്യമായ അര്‍ഥം എന്നൊക്കെയാണ് കമന്റുകൾ.

2001ലാണ് നടൻ ശരത്‌കുമാറും രാധികയും വിവാഹിതരാകുന്നത്. രാധികയുടെ മൂന്നാം വിവാഹമായിരുന്നു അത്. രണ്ടാം വിവാഹത്തിൽ രാധികയ്ക്ക് റയാൻ എന്ന് പേരുള്ള ഒരു മകൾ ഉണ്ട്. 2004-ൽ ശരത് കുമാറിനും രാധികയ്ക്കും രാഹുൽ എന്നൊരു ആൺകുഞ്ഞ് പിറന്നു.

shortlink

Related Articles

Post Your Comments


Back to top button