CinemaGeneralKollywoodLatest NewsMollywoodNEWSSocial MediaTrailersVideos

‘വൺ’ തമിഴിലേക്ക് മൊഴിമാറ്റം ചെയ്യുന്നു: ട്രെയിലർ കാണാം

വൺ എന്ന പേരിൽ തന്നെയായിരിക്കും തമിഴ് പതിപ്പും പുറത്തിറങ്ങുക

മമ്മൂട്ടി ആദ്യമായി കേരള മുഖ്യമന്ത്രിയായെത്തിയ ചിത്രമാണ് ‘വണ്‍’. ആദ്യം തിയേറ്ററിലെത്തുകയും പിന്നീട് നെറ്റ്ഫ്ളിക്സിലുമെത്തിയ ചിത്രത്തിന് മികച്ച പ്രേഷകപ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം തമിഴിലേക്ക് മൊഴിമാറ്റം ചെയ്യാൻ പോകുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്.

വൺ എന്ന പേരിൽ തന്നെയായിരിക്കും തമിഴ് പതിപ്പും പുറത്തിറങ്ങുക. വിനോദ് ജെയിൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ജാഗ്‌വാർ സ്റ്റുഡിയോസ് എന്ന കമ്പനിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ തമിഴ് ട്രെയ്‌ലറും പുറത്തുവിട്ടിട്ടുണ്ട്.

അതേസമയം വൺ ഹിന്ദി റീമേക്കിൽ ബോണി കപൂറിന്റെ സഹോദരനും ബോളിവുഡ് സൂപ്പര്‍ സ്റ്റാറുമായ അനില്‍ കപൂറാണ് ഹിന്ദി റീമേക്കില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും തന്നെ നടന്നിട്ടില്ല.

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ജോജു ജോര്‍ജ്, നിമിഷാ സജയന്‍, സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍,ബാലചന്ദ്രമേനോന്‍,ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ശ്യാമപ്രസാദ്, രമ്യ, അലന്‍സിയര്‍ ലെ ലോപ്പസ്, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണന്‍, മേഘനാഥന്‍, സുദേവ് നായര്‍, മുകുന്ദന്‍, സുധീര്‍ കരമന, ബാലാജി, ജയന്‍ ചേര്‍ത്തല, ഗായത്രി അരുണ്‍, രശ്മി ബോബന്‍, വി കെ ബൈജു, നന്ദു,വെട്ടുകിളി പ്രകാശ്, ഡോക്ടര്‍ റോണി , സാബ് ജോണ്‍ ,ഡോക്ടര്‍ പ്രമീള ദേവി, അര്‍ച്ചന മനോജ്, കൃഷ്ണ തുടങ്ങിയ വലിയ താരനിര തന്നെ സിനിമയിൽ എത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button