GeneralLatest NewsMollywoodNEWSSocial Media

‘ജസ്റ്റിസ് ഫോർ ബ്രൂണോ’: പ്രതിഷേധവുമായി സിനിമാതാരങ്ങൾ

മനുഷ്യര്‍ എന്താണ് ഇങ്ങനെയെന്നും നസ്രിയ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ചോദിക്കുന്നു

കൊച്ചി : അടിമലത്തുറയില്‍ വളര്‍ത്തുനായയെ ചൂണ്ടയില്‍കൊളുത്തി അടിച്ചുകൊന്ന് കടലില്‍ താഴ്ത്തിയ സംഭവത്തില്‍ സിനിമാതാരങ്ങൾ ഉൾപ്പടെയുള്ളവർ പ്രതിഷേധവുമായി രംഗത്ത്. ‘ജസ്റ്റിസ് ഫോര്‍ ബ്രൂണോ’ എന്ന ഹാഷ് ടാഗിലായിരുന്നു പ്രതിഷേധം. പൂര്‍ണിമ ഇന്ദ്രജിത്, നസ്രിയ തുടങ്ങിയവർ ബ്രൂണോയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് തങ്ങളുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിൽ ചിത്രം ഉൾപ്പടെ പോസ്റ്റ് ചെയ്യുകയായിരുന്നു

മനുഷ്യര്‍ എന്താണ് ഇങ്ങനെയെന്നും നസ്രിയ ചോദിക്കുന്നു. ‘ബ്രൂണോ എന്നായിരുന്നു പേര്. മനുഷ്യനെ സ്നേഹിച്ചു എന്നൊരു തെറ്റു ചെയ്തുപോയി. നെഞ്ചില്‍ ചൂണ്ട കൊളുത്തി കെട്ടിത്തൂക്കിയിട്ട് അടിച്ചുകൊല്ലാന്‍ മാത്രം പാതകമായിരുന്നു സ്നേഹം എന്നറിഞ്ഞില്ല” എന്നിങ്ങനെയുള്ള എഴുത്തുകളിലൂടെ അവര്‍ ബ്രൂണോയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.

അതേസമയം നായയെ അടിച്ചുകൊന്നവരെ ആള്‍ ജാമ്യത്തില്‍ വിട്ടയച്ച നടപടിയിലും പ്രതിഷേധം ശക്തമാണ്. മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ ഇടപെടണമെന്നാണ് മൃഗസ്‌നേഹികളുടെ ആവശ്യം.

shortlink

Related Articles

Post Your Comments


Back to top button