തിരുവനന്തപുരം: കഴിഞ്ഞ രണ്ടു വർഷങ്ങൾക്കുള്ളിൽ നെറ്റ്ഫ്ലിക്സ്, ആമസോൺ തുടങ്ങിയ ഓൺലൈൻ വീഡിയോ പ്ലാറ്റ്‌ഫോമുകൾക്ക് വലിയ പ്രചാരമാണ് കേരളത്തിൽ ലഭിക്കുന്നത്. കോവിഡ് കാലത്ത് തിയറ്ററുകൾ അടഞ്ഞു കിടക്കുമ്പോൾ വമ്പൻ സിനിമകൾ വരെ ഒടിടി റിലീസിലേക്ക് മാറി. ഇതോടെ നിലവിലെ സാഹചര്യത്തിൽ ഒടിടിയുടെ പ്രാധാന്യം മനസിലാക്കി കേരള സർക്കാരും കെ.എസ്.എഫ്.ഡി.സി.യുടെ കീഴില്‍ ഒടിടി പ്ലാറ്റ്ഫോമം ആരംഭിക്കാൻ തുടങ്ങുകയാണ്.
ഈ വർഷം അവസാനത്തോടെ സംസ്ഥാന സർക്കാരിന്റെ ഒടിടി പ്ലാറ്റ്ഫോം സജ്ജമാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ആറര കോടി മൊത്തം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചതായി കെ.എസ്.എഫ്.ഡി.സി. മനേജിങ് ഡയറക്ടര്‍ എന്‍. മായ പറഞ്ഞു. മാതൃഭൂമി ചാനലിനോടാണ് ഡയറക്ടര്‍ ഇക്കാര്യം അറിയിച്ചത്.
ഇതിലൂടെ ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് മാത്രമല്ല മറിച്ച് ചെറിയ സിനിമകൾക്കും ഒടിടി റിലീസ് സാധ്യമാവുന്നതായിരിക്കും. കൂടാതെ മറ്റു ഒടിടി പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വ്യത്യസ്തമായി ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിത ശതമാനം നിർമ്മാതാവിന് നൽകുകയും ചെയ്യുന്നതായിരിക്കും. സാധാരണ ഗതിയിൽ മറ്റു ഒടിടി പ്ലാറ്റ്‌ഫോമുകൾ നിർമ്മാതാക്കളിൽ നിന്ന് നിശ്ചിത തുകയ്ക്ക് വാങ്ങിയാണ് പ്രദർശിപ്പിക്കുന്നത്. പിന്നീട് സിനിമയ്ക്ക് ലഭിക്കുന്ന ലാഭത്തിൽ നിർമ്മാതാവിന് പങ്കുണ്ടാവില്ല.
Post Your Comments