BollywoodGeneralLatest NewsNEWSSocial MediaVideos

ഹെയർ സ്റ്റൈലിസ്റ്റിനെ പറ്റിച്ച് ദീപികയുടെ പ്രാങ്ക് വീഡിയോ

ഹെയര്‍ സ്റ്റൈലിസ്റ്റിനെ പറ്റിച്ച് ദീപിക

പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് ദീപിക. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇപ്പോൾ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്. സെലിബ്രിറ്റി ഹെയര്‍സ്‌റ്റൈലിസ്റ്റ് ആന്നി സപ്പാടോറിയയെ പറ്റിക്കുന്ന ഒരു രസകരമായ വീഡിയോയാണ് താരം പങ്കുവെച്ചത്.

പച്ചമാങ്ങ ഉപ്പം മുളകും ഇട്ട് മാങ്ങ കഴിക്കുന്നതിനിടയില്‍ സംഗതി രുചിച്ചുനോക്കാന്‍ ആന്നിയെ നിര്‍ബന്ധിക്കുകയാണ് ദീപിക. ഉപ്പും ഒരു പ്രത്യേക മസാലയുമാണ് വിതറിയിരിക്കുന്നത് എന്ന പറഞ്ഞാണ് താരം ആന്നിയെ പറ്റിക്കുന്നത്. എന്നാൽ മാങ്ങയെടുത്ത് ആദ്യത്തെ കടി വായിലെത്തിയതും ആന്നിക്ക് എരിവ് ആണെന്ന് മനസ്സിലായി.

‘എങ്ങനെയാണ് നിങ്ങള്‍ക്കിത് ഇഷ്ടപ്പെടുന്നത്? എന്റെ വാ കത്തുന്നു’ എന്നായിരുന്നു ആദ്യത്തെ പ്രതികരണം. ഇത് കേട്ടത്തും ഉച്ചത്തില്‍ ചിരിക്കുന്ന ദീപികയെ കാണാം. ഞൊടിയിടയില്‍ വൈറലായ വിഡിയോ ഇതിനോടകം അഞ്ചര ലക്ഷത്തിലേറെ ആളുകള്‍ കണ്ടുകഴിഞ്ഞു.

https://www.instagram.com/reel/CQyKw6SnYAT/?utm_source=ig_web_copy_link

 

shortlink

Related Articles

Post Your Comments


Back to top button