BollywoodGeneralLatest NewsNEWS

അസ്വാസ്ഥ്യത്തെ തുടർന്ന് വിയർക്കാൻ തുടങ്ങും: ‘തുറന്നുകാട്ടുന്ന രംഗങ്ങൾ’ ഉള്ള സിനിമകൾ കാണുന്നതിനെ കുറിച്ച് താപ്‌സി

ഈ അസഹ്യതയെ നേരിടാനുള്ള ഏറ്റവും നല്ല മാർഗം വെള്ളം എടുക്കുന്നതിന് പെട്ടെന്ന് അവിടെ നിന്നും എഴുന്നേൽക്കുക എന്നതാണ്

മുംബൈ : ബോളിവുഡിലെ ബോൾഡ് താരമാണ് താപ്‌സി പന്നു. വിക്രാന്ത് മാസ്സി, ഹർഷ വർധൻ റെയ്ൻ എന്നിവർക്കൊപ്പം അഭിനയിച്ച ‘ഹസീൻ ദില്‍റൂബ’യാണ് താരത്തിന്റെ പുതിയ ചിത്രം. ഈ ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി നടത്തിയ ഒരു അഭിമുഖത്തിൽ ‘ഹോട്ട്’ സിനിമകൾ കാണവേ കൈയ്യോടെ പിടിക്കപ്പെട്ടിട്ടുണ്ടോ എന്നൊരു ചോദ്യത്തിനു തപ്‌സി നൽകിയ മറുപടി ശ്രദ്ധനേടുന്നു.

തന്റെ അച്ഛൻ കൂടുതലും ഇംഗ്ലീഷ് ആക്ഷൻ സിനിമകൾ കാണാറുണ്ടെന്ന് തപ്‌സി പറഞ്ഞു. ‘കുടുംബത്തിൽ ഒരു ടിവി സെറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടു തന്നെ അച്ഛൻ ഒരു സിനിമ കാണാൻ തുടങ്ങിയാൽ, മറ്റ് മാർഗങ്ങൾ ഇല്ലാത്തതിനാൽ കുടുംബവും അദ്ദേഹത്തോടു ചേര്‍ന്ന് അതേ സിനിമ തന്നെ കാണുമായിരുന്നു.’ താരം പറയുന്നു.

read also: അമ്മയെ സര്‍ജറിക്ക് കയറ്റിയ ദിവസം അച്ഛന്‍ വെള്ളം പോലും കുടിച്ചില്ല: അശ്വതി ശ്രീകാന്ത്

‘സാധാരണയായി, എല്ലാ സിനിമകളിലും ലവ് മേക്കിംഗ് അല്ലെങ്കിൽ അമ്മാതിരിയുള്ള അത്തരം തുറന്നുകാട്ടുന്ന രംഗങ്ങൾ ഉണ്ട്. എന്നാൽ, ഇത് കാണുമ്പോള്‍ നിങ്ങളുടെ കൗമാരക്കാരായ പെൺമക്കളുടെ അടുത്തിരുന്നാണെങ്കില്‍ അത് വളരെ ബുദ്ധിമുട്ടാണ്. അപ്പോള്‍ അസ്വാസ്ഥ്യത്തെ തുടർന്ന് അവള്‍ വിയർക്കാൻ തുടങ്ങുകയും ഇത്തരം രംഗങ്ങൾ വന്നാല്‍ എന്തു ചെയ്യണമെന്ന് ചിന്തിക്കുകയും ചെയ്യാറുണ്ട്. ഈ അസഹ്യതയെ നേരിടാനുള്ള ഏറ്റവും നല്ല മാർഗം വെള്ളം എടുക്കുന്നതിനോ ചാനൽ സ്വിച്ചു ചെയ്യുന്നതിനോ പെട്ടെന്ന് അവിടെ നിന്നും എഴുന്നേൽക്കുക എന്നതാണ്,’ – അഭിമുഖത്തിൽ അവർ പറഞ്ഞു.

‘ഇതു പോലുള്ള കാര്യങ്ങളാണ്‌ എനിക്ക് സംഭവിച്ചത്, അല്ലാതെ ആരും കൈയ്യോടെ പിടി കൂടിയതു പോലെയുള്ളവയല്ല,’ – താപ്സി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button