BollywoodCinemaGeneralLatest NewsMollywoodNEWS

ബോളിവുഡ് നടൻ മിർ സർവാർ മലയാളത്തിലേക്ക്: ‘സമാറ’യിലൂടെ റഹ്മാൻ്റെ വില്ലനായി അരങ്ങേറ്റം

റഹ്മാനെ നായകനാക്കി നവാ​ഗതനായ ചാൾസ് ജോസഫ് സംവിധാനം ചെയ്യുന്ന സമാറയുടെ ചിത്രീകരണം പൂർത്തിയായി

റഹ്മാനെ നായകനാക്കി നവാ​ഗതനായ ചാൾസ് ജോസഫ് സംവിധാനം ചെയ്യുന്ന സമാറയുടെ ചിത്രീകരണം പൂർത്തിയായി. ‘ബജ്റംഗി ബൈജാൻ’, ‘ജോളി എൽ എൽ ബി 2’, ‘കശ്മീർ ഡെയ്‌ലി’, ‘കാട്രു വെളിയിടൈ’, ‘വിശ്വരൂപം 2 ‘എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ബോളിവുഡ് നടൻ മിർ സാർവാർ സമാറയിലൂടെ റഹ്മാൻ്റെ വില്ലാനായി മലയാളത്തിൽ എത്തുന്നു. നടൻ ഭരതും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

ഫോറൻസിക് ആധാരമായുള്ള ഒരു ഇൻവെസ്റ്റ്റിഗേഷൻ ത്രില്ലറാണ് പ്രമേയം. ബഹുഭാഷാ ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സഞ്ജന ദീപു, രാഹുൽ മാധവ്, ബിനോജ് വില്ല്യ, വീർ ആര്യൻ, ബില്ലി, വിവിയ ശാന്ത്, നീത് ചൗധരി എന്നിവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം – സിനു സിദ്ധാർത്ഥ്, എഡിറ്റിംഗ് – അയൂബ് ഖാൻ, സംഗീത- സംവിധാനം ദീപക് വാര്യർ,കലാ സംവിധാനം -രഞ്ജിത്ത് കോത്താരി. ദിനേശ് കാശിയാണ് സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. പീക്കോക് ആർട്ട് ഹൗസിൻ്റെ ബാനറിൽഎം. കെ സുഭാകരൻ, അനുജ് വർഗീസ് വില്ല്യാടത്ത് എന്നിവർ ചേർന്നു നിമ്മിക്കുന്ന സമാറ ഉടൻ‌ പ്രദർശനത്തിനെത്തും.

സി. കെ. അജയ് കുമാർ

shortlink

Related Articles

Post Your Comments


Back to top button