തിരുവനന്തപുരം : സോഷ്യൽ മീഡിയയിൽ സജീവമായ സംവിധായകനാണ് അരുൺ ഗോപി. സഹസംവിധായകൻ ആയിരുന്ന കാലത്തേ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് താരം. ‘ക്ലാപ്പ് ബോർഡ് അടിക്കുക എന്ന ലോകത്തിലെ ഏറ്റവും പ്രയാസമേറിയ പണിയിൽ നിന്നും രക്ഷപെടാനായി ജൂനിയർ ആർട്ടിസ്റ്റ് കുറവാണെന്ന വ്യാജേനെ പോലീസ് വേഷത്തിൽ രക്ഷപെട്ടു അന്തം വിട്ടു കുന്തം വിഴുങ്ങി നില്ക്കുന്ന അസിസ്റ്റന്റ് ഡയറക്ടർ’ എന്ന കുറിപ്പോടെയാണ് അരുൺ ഗോപി പഴയകാല ചിത്രം പങ്കുവച്ചിരിക്കുന്നത്.
read also:വിജയ്‌ക്കൊപ്പം അഭിനയിക്കാനായതാണ് സിനിമാ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം: റെബാ മോണിക്ക ജോൺ
കുറിപ്പ് പൂർണ്ണ രൂപം
അന്നൊരു നാളിൽ…!! ക്ലാപ്പ് ബോർഡ് അടിക്കുക എന്ന ലോകത്തിലെ ഏറ്റവും പ്രയാസമേറിയ പണിയിൽ നിന്നും രക്ഷപെടാനായി ജൂനിയർ ആര്ടിസ്റ് കുറവാണെന്ന വ്യാജേനെ പോലീസ് വേഷത്തിൽ രക്ഷപെട്ടു അന്തം വിട്ടു കുന്തം വിഴുങ്ങി നില്ക്കുന്ന അസിസ്റ്റന്റ് ഡയറക്ടർ ജുവാവ്…!! സാലു ജോർജ് സർ ആയിരുന്നു ക്യാമറാമാൻ!! എന്നെ ക്ലാപ്‌ബോർഡുമായി കണ്ടാൽ സാറിന് ചെകുത്താൻ കുരിശ് കാണുന്നത് പോലെ ആയിരുന്നു!! കുറ്റം പറയാൻ പറ്റില്ല, കാരണം ഞാൻ പൊതുവെ സർ വെയ്ക്കുന്ന ഫ്രെമിന്റെ അപ്പുറത്തെ ക്ലാപ് വെക്കൂ ?
മധു സർ എന്ന ഗുരുമുഖത്തുനിന്നു ശകാരവർഷങ്ങൾ ഏറ്റു വാങ്ങി തോൽക്കാൻ തയ്യാറല്ലാത്ത ആ കാലത്തിന്റെ ഓർമ്മയ്ക്ക്..!! പ്രിയ ജിഷ്ണുവിനൊപ്പം!! ജിഷ്ണു ആയിരുന്നു ആദ്യ നടനായ സുഹൃത്ത് ?❤️
Post Your Comments